മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിവാഹത്തിന് ശേഷം ഒരുക്കിയ റിസപ്‍ഷൻ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കായിക ലോകത്ത് നിന്നും സാമൂഹിക രാഷ്ട്രിയ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സഞ്ജുവിന്റെ പ്രിയപ്പെട്ട പരിശീലകനും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവരാണ് റിസപ്ഷനിൽ പങ്കെടുത്തത്. നാലാംഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിലാണ് റിസപ്ഷൻ.

സഞ്ജു സാംസണും ഭാര്യ ചാരുവും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. ഫൊട്ടോ/ നിധിൻ എഎസ്

തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. ഇന്ന് രാവിലെ കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സഞ്ജു സാംസണും ഭാര്യ ചാരുവും രാഹുൽ ദ്രാവിഡിനൊപ്പം. ഫൊട്ടോ/ നിധിൻ എഎസ്

സഞ്ജു സാംസണും ഭാര്യ ചാരുവും വിവാഹ സത്കാരത്തിനിടെ. ഫൊട്ടോ/ നിധിൻ എഎസ്

മാര്‍ ഇവനിയോസ് കോളേജിലെ സഹപാഠിയായ ചാരുവുമൊത്തുള്ള പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലെ രസകരമായൊരു പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

സഞ്ജു സാംസണിന്റെയും ഭാര്യ ചാരുവിന്റെയും വിവാഹ സത്കാര വേദിയിൽ നിന്ന്. ഫൊട്ടോ/ നിധിൻ എഎസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook