ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് ഇന്ത്യക്കായി സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും ചാനു സ്വന്തമാക്കി.

വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച സഞ്ജിത സ്നാച്ചിൽ 83 കിലോഗ്രാം ഉയർത്തിയിരുന്നു. 2014 ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സഞ്ജിത ചാനു സ്വർണം നേടിയിരുന്നു.

ഇന്നലെ വെയ്റ്റ്‌ ലിഫ്റ്റിങ്ങിൽ മീരാഭായ് ചാനുവാണ് ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. 48 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച മീരാഭായ് കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ