ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്നും ഒഴിവാക്കപ്പെട്ട് അഞ്ച് മാസങ്ങള്‍ക്കുശേഷം മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും മറ്റു അംഗങ്ങള്‍ക്കും കത്തെഴുതി. അദ്ദേഹം തന്റെ നിലപാട് വിശദീകരിക്കുകയും താന്‍ ആരെയെങ്കില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് സന്തോഷത്തോടെ മാപ്പ് പറയാമെന്നും കത്തില്‍ എഴുതി. ഇതിഹാസ താരങ്ങളെ നമ്മള്‍ പ്രശംസിക്കുന്നില്ലെങ്കില്‍ നമ്മള്‍ ശത്രുക്കളാണെന്ന് ആരാധകര്‍ കരുതുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

പുറത്താക്കിയത് തന്റെ ആത്മവിശ്വാസത്തെ പിടിച്ചു കുലുക്കിയെന്നും അതൊരു വലിയ അടിയാണെന്നും മാപ്പ് പറയുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മഞ്ജരേക്കര്‍ പറഞ്ഞു. കമന്റേറ്റര്‍ എന്ന നിലയില്‍ ചില കളിക്കാര്‍ക്കാര്‍ തന്നോട് പ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ ആണ് തന്നെ പുറത്താക്കിയതെന്ന് ഒരു ബിസിസിഐ ഭാരവാദഹി ഫോണില്‍ തന്നോട് പറഞ്ഞുവെന്ന് മഞ്ജരേക്കര്‍ കത്തില്‍ എഴുതി.

വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കമന്റേറ്റര്‍മാരുടെ പാനലില്‍ തന്നെയും ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ബിസിസിഐ ഭാരവാഹികള്‍ക്ക് കത്തെഴുതിയിരുന്നു. ബിസിസിഐ തീരുമാനിക്കുന്ന ചട്ടങ്ങള്‍ പാലിച്ചു കൊള്ളാമെന്നും അദ്ദേഹം ആ കത്തില്‍ എഴുതിയിരുന്നു.

മഞ്ജരേക്കര്‍ രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും അറിയാവുന്ന കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ പാനലില്‍ നിന്നും ഒഴിവാക്കിയതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലാണ് മഞ്ജരേക്കര്‍ ഈ പ്രസ്താവന നടത്തിയത്. ഇതേതുടര്‍ന്ന് ജഡേജയും ആരാധകരും മഞ്ജരേക്കര്‍ക്ക് മറുപടി നല്‍കിയിരുന്നു. കൂടാതെ, അദ്ദേഹത്തിന്റെ ജോലി നഷ്ടമാകാന്‍ താരവും പ്രധാനപ്പെട്ട കാരണമായി.

“താങ്കള്‍ കളിച്ച മത്സരങ്ങളുടെ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി തുടരുന്നു. നേട്ടങ്ങള്‍ കൈവരിച്ച ആളുകളെ ബഹുമാനിക്കാന്‍ പഠിക്കുക. ഞാന്‍ നിങ്ങളുടെ വാചക വയറിളക്കം ആവശ്യത്തിന് കേട്ടിട്ടുണ്ട്,” സഞ്ജയ് മഞ്ജരേക്കറെ ടാഗ് ചെയ്ത് കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിന് ജഡേജ ട്വീറ്റ് ചെയ്തിരുന്നു.

Read in English: ‘If we are not seen praising iconic players, fans tend to assume that we are antagonistic’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook