scorecardresearch
Latest News

ഞാൻ ഇവിടം മിസ് ചെയ്യും, തോൽവിയ്ക്ക് പിന്നാലെ വിംബിൾഡണിനോട് വിടപറഞ്ഞ് സാനിയ മിർസ

വിംബിൾഡണിനോട് വിടപറയുന്നതായി പറഞ്ഞ് വികാരനിർഭരമായ കുറിപ്പാണ് സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

Sania Mirza, Wimbledon

ഇന്ത്യൻ ടെന്നീസിന്റെ രാജകുമാരി സാനിയ മിർസ വിംബിൾഡണിനോട് വിടപറഞ്ഞു. മിക്‌സഡ് ഡബിൾസിന്റെ ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് വിംബിൾഡണിനോട് വിടപറയുന്നതായി പറഞ്ഞത്. കരിയറിലെ അവസാന വിംബിൾഡൺ കളിക്കാനിറങ്ങിയ സാനിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സെമിയിൽ സാനിയ- മേറ്റ് പാവിച്ച് സഖ്യം നീല്‍ സ്‌കുപ്‌സ്‌കി-ഡിസൈറേ ക്രോസിക് സഖ്യത്തോടണ് പരാജയപ്പെട്ടത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി. ആദ്യ സെറ്റ് നേടിയ സാനിയ-പാവിച്ച് സഖ്യം അവസാന രണ്ടു സീറ്റുകൾ കൈവിടുകയായിരുന്നു. സ്‌കോര്‍: 6-4, 5-7, 4-6.

വിംബിൾഡണിനോട് വിടപറയുന്നതായി പറഞ്ഞു വികാരനിർഭരമായ കുറിപ്പാണ് സാനിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. “സ്പോർട്സ് മാനസികമായും ശാരീരികമായും വൈകാരികമായും പലതും നൽകുന്നു. വിജയങ്ങളും തോൽവികളും .. മണിക്കൂറുകളോളം നീണ്ട കഠിനാധ്വാനവും കഠിനമായ നഷ്ടങ്ങൾക്ക് ശേഷമുള്ള ഉറക്കമില്ലാത്ത രാത്രികളും എല്ലാം. എന്നാൽ മറ്റ് പല ‘ജോലികൾക്കും’ നൽകാൻ കഴിയാത്തത്ര പ്രതിഫലം അത് നൽകുന്നു, അതിന് ഞാൻ എന്നെന്നേക്കും നന്ദിയുള്ളവളാണ് , ഞങ്ങളുടെ പോരാട്ടങ്ങൾക്ക് എല്ലാം അവസാനം വിലയുണ്ട്. ഇത്തവണ വിംബിൾഡൺ നേടാൻ കഴിഞ്ഞില്ല. എന്നാൽ ഇത് ഗംഭീര അനുഭവമാണ്. ഇവിടെ കളിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. കഴിഞ്ഞ 20 വർഷമായി കളിയ്ക്കാൻ കഴിഞ്ഞതും വിജയിക്കാൻ കഴിഞ്ഞതും സന്തോഷമാണ് ..ഞാൻ ഇവിടം മിസ്സ് ചെയ്യും” സാനിയ കുറിച്ചു.

വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പർ താരമായിരുന്ന സാനിയ മിർസ ഓസ്‌ട്രേലിയന്‍ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ വിംബിൾഡൺ തുടങ്ങി പ്രധാന ടൈറ്റിലുകൾ എല്ലാം നേടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sania mirzas heartfelt goodbye note to wimbledon after semifinal lose