ലാഹോർ: ലാഹോറിൽ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കാണാനാണ് സാനിയ മിർസ എത്തിയത്. ഭർത്താവ് ഷൊയ്ബ് മാലിക് പാക് ടീമിലുണ്ട് എന്നത് തന്നെ പ്രധാന കാരണം.

ലോക ഇലവൻ കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ മത്സരിച്ചതൊഴിച്ചാൽ ദീർഘകാലമായി ഒരു അന്താരാഷ്ട്ര ടീമും പാക്കിസ്ഥാനിൽ എത്തിയിരുന്നില്ല. ഏറെ കാലത്തിന് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ച പാക്ക് ക്രിക്കറ്റ് ടീം തങ്ങളുടെ ആരാധകരെ നിരാശരാക്കിയതുമില്ല.

മൂന്ന് മത്സരങ്ങളുടെ കുട്ടിക്രിക്കറ്റ് പരമ്പര മൂന്നും ജയിച്ചാണ് പാക് ക്രിക്കറ്റ് ടീം തങ്ങളുടെ ശക്തി തെളിയിച്ചത്. ഞായറാഴ്ച ലാഹോറിൽ നടന്ന അവസാന ട്വന്റി ട്വന്റി മത്സരത്തിൽ ഭർത്താവിനും ടീമിനും പിന്തുണ നൽകാനാണ് ഇന്ത്യൻ ടെന്നിസ് താരം കൂടിയായ സാനിയ മിർസ ലാഹോറിലെത്തിയത്.

മൂന്നാം ട്വന്റി ട്വന്റിയിൽ അപരാജിത അർധസെഞ്ച്വറിയുമായി പാക്കിസ്ഥാനെ മുന്നിൽ നിന്ന് നയിച്ച ഷൊയ്ബ് മാലിക് ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്തിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മാൻ ഓഫ് ദ സീരീസായി മാലിക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് സമ്മാനമായി ലഭിച്ചതാകട്ടെ, പുത്തൻ പുതിയൊരു ബൈക്കും.

സമ്മാനം ലഭിച്ചയുടൻ സാനിയ മിർസ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷൊയ്ബിനൊപ്പം ബൈക്കിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ചിത്രം പോസ്റ്റ് ചെയ്തു.

പക്ഷേ സാനിയയുടെ മോഹം നടന്നില്ല. മറ്റൊരു പാക് താരത്തെയാണ് ഷൊയ്ബ് ബൈക്കിൽ കയറ്റിയത്. ഇതിനുപിന്നാലെ സാനിയ മറ്റൊരു ട്വീറ്റിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ