ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താരം സാനിയ മിർസ പരിക്കിന്റെ പിടിയിൽ. കാലിന്റെ മുട്ടിനേറ്റ പരിക്കാണ് സാനിയക്ക് ഭീഷണിയായിരിക്കുന്നത്. കാൽമുട്ടിന് അടിയന്തര ശസ്ത്രകിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഈ സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ല.

ഏ​താ​നും മാ​സ​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷം ടെ​ന്നീ​സി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്നു സാ​നി​യ പ്ര​തീ​ക്ഷ​പ്ര​ക​ടി​പ്പി​ച്ചു. ന​ട​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടി​ല്ലെ​ങ്കി​ലും ക​ളി​ക്കു​മ്പോ​ൾ കാ​ലി​ൽ ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെന്നും സാനിയ പറഞ്ഞു. കാൽമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നാൽ മാസങ്ങളോളം സാനിയക്ക് വിശ്രമം വേണ്ടിവരും.

2016 ലെ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ ഡ​ബി​ൾ​സ് ചാ​മ്പ്യ​നാ​ണ് സാ​നി​യ. മാ​ർ​ട്ടി​ന ഹിം​ഗ​സു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം നേ​ടി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook