ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഫാഷൻ സ്റ്റൈലിസ്റ്റായ തന്റെ സഹോദരി അനാം മിർസ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദീന്റെ മകൻ ആസാദിനെ വിവാഹം കഴിക്കാൻ പോകുന്നതായി സാനിയ അറിയിച്ചത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. പക്ഷേ തീയതി ഏതാണെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Read Also: സംഗീത രാവിലും സുന്ദരിയായി സാനിയ മിർസയുടെ സഹോദരി അനാം

ബ്രൈഡൽ ഷവറിൽനിന്നുളള ചിത്രങ്ങളും വീഡിയോയും സാനിയയും അനാമും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം മനോഹരമായൊരു കുറിപ്പും അനാം എഴുതിയിട്ടുണ്ട്.

Read Also: മെഹന്തി ചടങ്ങിൽ ആടിപ്പാടി അനാം, കിടിലൻ ലുക്കിൽ സാനിയ മിർസയും; ചിത്രങ്ങൾ

”ജീവിതത്തിൽ കടപ്പാട് തോന്നുന്ന ചില നിമിഷങ്ങളുണ്ടാവും. ഒരാഴ്ച മുഴുവൻ എനിക്ക് അത് അനുഭവപ്പെടുന്നു. എന്റെ ബ്രൈഡൽ ഷവർ ദിവസമായ ഇന്നലെ ഞാൻ എനിക്കു ചുറ്റും നോക്കി. നല്ല സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണെന്ന് മനസിലാക്കി. ഞാൻ തികച്ചും ആവേശത്തിലാണ്”.

അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള അനാമിന്റെ വിവാഹം. എന്നാൽ ഒന്നര വർഷങ്ങൾക്കുളളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു. അനാമിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറേ മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇക്കാര്യം സാനിയ മിർസ സ്ഥിരീകരിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook