മെഹന്തി ചടങ്ങിൽ ആടിപ്പാടി അനാം, കിടിലൻ ലുക്കിൽ സാനിയ മിർസയും; ചിത്രങ്ങൾ

സാനിയ മിർസയാകട്ടെ ബ്ലാക്കും ഓറഞ്ചും ചേർന്നുളള കോംപിനേഷനിൽ കിടിലൻ ലുക്കിലായിരുന്നു

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

ബ്രൈഡൽ ഷവർ ആഘോഷങ്ങളോടെ ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിരുന്നു. ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങൾ അനാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇന്നു തന്റെ മെഹന്തി ചടങ്ങിൽനിന്നുളള ചിത്രങ്ങളാണ് അനാം ഷെയർ ചെയ്തത്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദീന്റെ മകൻ ആസാദിനെയാണ് അനാം വിവാഹം ചെയ്യുന്നത്.

Read Also: ബ്രൈഡൽ ഷവർ ആഘോഷമാക്കി സാനിയയുടെ സഹോദരി അനാം; ചിത്രങ്ങൾ

ഹൈദരാബാദിലാണ് മെഹന്തി ചടങ്ങുകൾ നടന്നത്. അനാമിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മെഹന്തി ചടങ്ങിൽ പങ്കെടുത്തു. ഐഷ റാവു ഡിസൈൻ ചെയ്ത വിവിധ നിറങ്ങളോടുകൂടിയ മനോഹരമായ ലെഹങ്കയാണ് അനാം മെഹന്തി ചടങ്ങിനായി തിരഞ്ഞെടുത്തത്.

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

സാനിയ മിർസയാകട്ടെ ബ്ലാക്കും ഓറഞ്ചും ചേർന്നുളള കോംപിനേഷനിൽ കിടിലൻ ലുക്കിലായിരുന്നു. സഹോദരിയുടെ മെഹന്തി ചടങ്ങിൽ നിന്നുളള ചിത്രങ്ങൾ സാനിയയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

Anam Mirza, അനാം മിർസ, Sania Mirza sister, സാനിയ മിർസ സഹോദരി, ie malayalam

കഴിഞ്ഞ ഒക്ടോബറിലാണ് ഫാഷൻ സ്റ്റൈലിസ്റ്റായ തന്റെ സഹോദരി അനാം മിർസ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദീന്റെ മകൻ ആസാദിനെ വിവാഹം കഴിക്കാൻ പോകുന്നതായി സാനിയ അറിയിച്ചത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. പക്ഷേ തീയതി ഏതാണെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

View this post on Instagram

#AbBasAnamHi

A post shared by Anam Mirza (@anammirzaaa) on

അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള അനാമിന്റെ വിവാഹം. എന്നാൽ ഒന്നര വർഷങ്ങൾക്കുളളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു. അനാമിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറേ മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇക്കാര്യം സാനിയ മിർസ സ്ഥിരീകരിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sania mirza sister anam mehendi photos

Next Story
ധോണിയുടെ ഭാവി: നിലപാട് വ്യക്തമാക്കി രവി ശാസ്ത്രിRavi Shastri, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com