സാനിയ മിർസയുടെ സഹോദരി അനാം വിവാഹിതയായി

മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്കുശേഷം ഇന്നലെയായിരുന്നു മുൻ ഇന്ത്യൻ നായകൻ അസറുദീന്റെ മകൻ ആസാദുമായുളള അനാമിന്റെ വിവാഹം

sania mirza, anam mirza, ie malayalam

ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസ വിവാഹിതയായി. മുൻ ഇന്ത്യൻ നായകൻ അസറുദീന്റെ മകൻ ആസാദിനെയാണ് അനാം വിവാഹം ചെയ്തത്. ഇന്നലെയായിരുന്നു വിവാഹം. ഇന്നു രാവിലെയാണ് അനാം ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിവാഹ ചിത്രം പങ്കുവച്ചത്.

Read Also: സംഗീത രാവിലും സുന്ദരിയായി സാനിയ മിർസയുടെ സഹോദരി അനാം

മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്കുശേഷമായിരുന്നു ഇന്നലെ അനാമും ആസാദും തമ്മിലുളള വിവാഹം. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം അനാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൈഡൽ ഷവറോടുകൂടിയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. ഇതിനുശേഷം മെഹന്തി, സംഗീത് ചടങ്ങുകൾ നടന്നു.

Read Also: മെഹന്തി ചടങ്ങിൽ ആടിപ്പാടി അനാം, കിടിലൻ ലുക്കിൽ സാനിയ മിർസയും; ചിത്രങ്ങൾ

anam mirza, sania mirza sister, ie malayalam

anam mirza, sania mirza sister, ie malayalam

anam mirza, sania mirza sister, ie malayalam

anam mirza, sania mirza sister, ie malayalam

sania mirza, anam mirza, ie malayalam

sania mirza, anam mirza, ie malayalam

sania mirza, anam mirza, ie malayalam

ഹൈദരാബാദിലാണ് മെഹന്തി ചടങ്ങുകൾ നടന്നത്. അനാമിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മെഹന്തി ചടങ്ങിൽ പങ്കെടുത്തു. ഐഷ റാവു ഡിസൈൻ ചെയ്ത വിവിധ നിറങ്ങളോടുകൂടിയ മനോഹരമായ ലെഹങ്കയാണ് അനാം മെഹന്തി ചടങ്ങിനായി തിരഞ്ഞെടുത്തത്. സാനിയ മിർസയാകട്ടെ ബ്ലാക്കും ഓറഞ്ചും ചേർന്നുളള കോംപിനേഷനിൽ കിടിലൻ ലുക്കിലായിരുന്നു.

Read Also: ബ്രൈഡൽ ഷവർ ആഘോഷമാക്കി സാനിയയുടെ സഹോദരി അനാം; ചിത്രങ്ങൾ

View this post on Instagram

My babies @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

View this post on Instagram

Mehendi night #AbBasAnamHi @anammirzaaa

A post shared by Sania Mirza (@mirzasaniar) on

കഴിഞ്ഞ ഒക്ടോബറിലാണ് ഫാഷൻ സ്റ്റൈലിസ്റ്റായ തന്റെ സഹോദരി അനാം മിർസ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസറുദീന്റെ മകൻ ആസാദിനെ വിവാഹം കഴിക്കാൻ പോകുന്നതായി സാനിയ അറിയിച്ചത്. അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള അനാമിന്റെ വിവാഹം. എന്നാൽ ഒന്നര വർഷങ്ങൾക്കുളളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sania mirza sister anam announces marriage

Next Story
കൈവിട്ട കളി തിരികെപിടിച്ച പകരക്കാർ; കയ്യടി നേടി ജഡേജയും മനീഷ് പാണ്ഡെയുംRavindra jadeja, manish pandey, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, India vs West Indies, IND vs WI, T20, match report, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com