തുടര്‍ച്ചയായ പതിനൊന്നാം വിജയം കൈവരിക്കുന്ന ടീം എന്ന ചരിത്ര നേട്ടം പാക്കിസ്ഥാന് കൈവരിക്കുമ്പോള്‍ അതിന് സാക്ഷിയായി ഷുഹൈബ് മാലിക്കിന്റേയും സാനിയ മിര്‍സയുടേയും കുഞ്ഞുമകന് ഇസാന് മിര്‍സ മാലിക്കും. ന്യൂസിലന്‍ഡിനെതിരായ പാക്കിസ്ഥാന്റെ രാജ്യാന്തര ട്വന്റി ട്വന്റി വിജയം സാനിയയ്ക്കൊപ്പം വീട്ടിലിരുന്ന് ഇസാനും കണ്ടു. ഇതിന്റെ ചിത്രം സാനിയ തന്നെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
So it’s been 5 days since we came into this world .. Me as a mother and my little Izhaan as my son we’ve even watched Baba play some cricket together since we’ve arrived it truly is the biggest match ,tournament achievement I’ve ever won or had and there is no feeling or- pic.twitter.com/KRiXVNmcox
— Sania Mirza (@MirzaSania) November 3, 2018
‘ഞങ്ങള്‍ ഈ ഭൂമിയിലേയ്ക്ക് വന്നിട്ട് ഇന്നേയ്ക്ക് അഞ്ച് ദിവസങ്ങളാകുന്നു. അമ്മയായി ഞാനും എന്റെ മകനായി ഇസാനും. ഇവിടെ എത്തിയതിന് ശേഷം ബാബ ക്രിക്കറ്റ് കളിക്കുന്നതു പോലും ഒരുമിച്ചിരുന്ന് ഞങ്ങള്‍ കണ്ടു. ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ മാച്ചും, ടൂര്‍ണമെന്റും നേട്ടവുമായിരുന്നു ഇത്. ആ അനുഭവത്തെ എങ്ങനെ വിശേഷിപ്പിക്കും എന്നറിയില്ല. അതിനു ശേഷം ഓണ്‍ലൈനില്‍ കുറച്ചു നേരം സന്ദേശങ്ങള്‍ നോക്കാന്‍ എനിക്ക് സമയം കിട്ടി. ലഭിച്ച ആശംസകള്‍ക്കും സ്നേഹത്തിനും ഞങ്ങള്‍ കടപ്പെട്ടവരും അനുഗ്രഹീതരുമാണ്. നിങ്ങള്‍ക്കെല്ലാം നന്ദി,’ സാനിയ പറഞ്ഞു.
blessing that can be greater than this.. I finally have gotten sometime after this overwhelming feeling to get online and check the msgs and love we have received.Shoaib and I feel truly blessed and humbled with the wishes and love we have received Thank you to each one of u! pic.twitter.com/PTisH3qKUe
— Sania Mirza (@MirzaSania) November 3, 2018
We love you all right back !!!
Love ,
Sania ,Shoaib and Izhaan @realshoaibmalik #Allhamdulillah— Sania Mirza (@MirzaSania) November 3, 2018
റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നും സാനിയയും കുഞ്ഞും പുറത്തേക്കു വരുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന് മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു തങ്ങള്‍ക്ക് ആഗ്രഹം എന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു. കുഞ്ഞിന് മിര്‍സ മാലിക് എന്ന് പേരിടുമെന്നും പ്രഖ്യാപിച്ചിരുന്നു.
Read More: അമ്മയും കുഞ്ഞും ആശുപത്രി വിട്ടു; സാനിയ മിര്‍സയുടെ കുട്ടിയുടെ ആദ്യ ചിത്രങ്ങള്‍
ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇരുവരും നേരിടുന്ന പ്രധാനചോദ്യം കുട്ടികളാകുന്നില്ലേ എന്നാണ്.