Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

‘ഇന്ത്യയേയും പാകിസ്ഥാനേയും ഒരുമിപ്പിക്കാനല്ല ഞങ്ങള്‍ കല്യാണം കഴിച്ചത്’; സാനിയ മിര്‍സ

പ്രെഗ്‌നന്റ് ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊരു പേടി തോന്നിയെന്നും സാനിയ

വിവാദങ്ങള്‍ക്കും ആരാധകരുടെ ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്തത് ഇന്ത്യയേയും പാകിസ്ഥാനേയും ഒരുമിപ്പിക്കാനല്ലെന്നും അത്തരത്തിലുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സാനിയ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടെെംസിന്‍റെ ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭധാരണത്തിന് ശേഷമുള്ള സാനിയയുടെ ആദ്യ ഫോട്ടോഷൂട്ടും അഭിമുഖവുമായിരുന്നു ഇത്. ഇന്ത്യന്‍ താരമായ സാനിയയും പാക് താരമായ മാലിക്കും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. വിവാഹ ശേഷം സാനിയ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുമെന്നടക്കം പ്രചരണമുണ്ടായിരുന്നു.

”ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊയ്ബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്താനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്. വര്‍ഷത്തിലൊരിക്കല്‍ ഷൊയ്ബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്നേഹമാണെന്ന്,” സാനിയ പറയുന്നു.

ഷൊയ്ബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതുതന്നെയാണെന്നും ഷൊയ്ബിന് നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. അമ്മയാകുന്നതിലെ സന്തോഷത്തെ കുറിച്ചും സാനിയ മനസ് തുറന്നു.

”പ്രെഗ്‌നന്റ് ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊരു പേടി തോന്നി. കാരണം ആദ്യ മൂന്ന് മാസത്തില്‍ വളരെ സൂക്ഷിക്കണമായിരുന്നല്ലോ, ആ സമയത്തൊക്കെ ഞാന്‍ കഠിനാധ്വാനം ചെയ്ത് പരിശീലനം നേടുകയായിരുന്നു. അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് ശാന്തമായി. എനിക്ക് മോര്‍ണിങ് സിക്കനെസൊന്നും കാര്യമായി ഉണ്ടായിരുന്നില്ല, കുറച്ച് മൂഡ് സ്വിങ്സ് ഒഴിച്ചാല്‍ ഞാന്‍ ദിവസം മുഴുവന്‍ ആക്ടീവായിരുന്നു,” സാനിയ പറഞ്ഞു. ഗര്‍ഭിണിയായ സാനിയ ടെന്നീസ് പ്രാക്ടീസ് ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sania mirza opens up about the love she recieved from pakistan

Next Story
289 റണ്‍സ് ലീഡില്‍ കളി മതിയാക്കി ഇംഗ്ലണ്ട്; തിരിച്ചടിക്കാന്‍ ഇറങ്ങിയ ഇന്ത്യയെ തുടക്കത്തിലെ പൂട്ടി ആന്റേഴ്‌സണ്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com