ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരമാണ് സാനിയ മിര്‍സ. ലോക നമ്പര്‍ വണ്‍ റാങ്കിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരി. കളിക്കാരി മാത്രമല്ല, ഗ്ലാമര്‍ താരം കൂടിയാണ് സാനിയ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ സാന്നിധ്യം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളും നല്‍കാറുണ്ട്. ഇതിനായി ട്വിറ്ററില്‍ #സാന്‍ആന്‍സര്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് സാനിയ മറുപടി നല്‍കാറുളളത്.

പലപ്പോഴും മണിക്കൂറുകളോളം താരം ആരാധകര്‍ക്ക് മറുപടി നല്‍കി ട്വിറ്ററില്‍ തുടരാനുണ്ട്. കഴിഞ്ഞ ദിവസം ആരാധകര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സാനിയ തനിക്ക് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന് വെളിപ്പെടുത്തിയത്. ആരോട് ചോദിച്ചാലും ഉത്തരം ‘വിരാട് കോudnf’യോ ‘ധോണി’യോ ആകുന്ന നിലവിലത്തെ സ്ഥിതിയിലാണ് സാനിയ മറ്റൊരു പേര് പറഞ്ഞത്. എന്നാല്‍ സാനിയയുടെ ആരാധന ക്രിക്കറ്റ് ദൈവത്തോടാണ്. ആരാണ് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമെന്ന ചോദ്യത്തിന് ‘ഷൊയ്ബ് മാലിക് ഒഴികെ ‘സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ’ ആണ് ഇഷ്ടമെന്ന് സാനിയ പറഞ്ഞു.

ഈയടുത്ത് സമാനമായ ചോദ്യം ബാഹുബലി താരം അനുഷ്ക ഷെട്ടിയോടും ചോദിച്ചിരുന്നു. അന്ന് അനുഷ്ക പറഞ്ഞത് മറ്റൊരു മുന്‍ ക്രിക്കറ്റ് താരത്തോടാണ് ആരാധന എന്നാണ്. ഇന്ത്യയുടെ വന്മതില്‍ എന്ന് അറിയപ്പെടുന്ന മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ആ താരം.

ഒരു ആരാധകനാണ് ക്രിക്കറ്റില്‍ ആരോടാണ് ആരാധന തോന്നിയിട്ടുളളതെന്ന് ചോദിച്ചത്. ആലോചനകളൊന്നും കൂടാതെ ഉടനടി അനുഷ്ക ഉത്തരവും പറഞ്ഞു. ‘രാഹുല്‍ ദ്രാവിഡാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട താരം. ചെറുപ്പം മുതലേ അദ്ദേഹത്തോട് എനിക്ക് പ്രത്യേക ഭ്രമം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലും ഞാന്‍ വീണു പോയിട്ടുണ്ട്’ അനുഷ്ക വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ