Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

നാല് മാസം കൊണ്ട് 26 കിലോ കുറച്ചു; ഫൊട്ടോ പങ്കുവച്ച് സാനിയ, കമന്റ് ചെയ്‌ത് യുവരാജ്

വളരെ ഹോട്ടാണെന്നാണ് യുവരാജിന്റെ രസികൻ കമന്റ്

ഏറെ ആരാധകരുള്ള ടെന്നീസ് താരമാണ് സാനിയ മിർസ. ഗർഭിണിയായ സമയത്ത് സാനിയയുടെ ശരീരഭാരം നന്നായി കൂടിയിരുന്നു. എന്നാൽ, കുഞ്ഞിനു ജന്മം നൽകിയ ശേഷം ടെന്നീസ് കോർട്ടിലേക്ക് സാനിയ മടങ്ങിയെത്തിയത് എല്ലാവരേയും ഞെട്ടിക്കുന്ന ലുക്കിലാണ്. ഇപ്പോൾ ഇതാ തന്റെ രണ്ട് വ്യത്യസ്‌ത ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. നാല് മാസം കൊണ്ട് 26 കിലോയാണ് കുറച്ചതെന്നും സാനിയ പറയുന്നു. ഗർഭിണിയായ ശേഷമുള്ള ഫൊട്ടോയും ഇപ്പോഴത്തെ ഫൊട്ടോയും പങ്കുവച്ചിരിക്കുകയാണ് സാനിയ.

Read Also: ആളുകളൊക്കെ ജാക്കറ്റും പാന്റും ധരിക്കുന്നു, രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല: ബിജെപി എംപി

“നമുക്കെല്ലാവർക്കും ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങളുണ്ടാകും. 89 കിലോയിൽ നിന്ന് ശരീരഭാരം 63 ലേക്ക് എത്തിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടിയെടുക്കാൻ എനിക്കു നാല് മാസം വേണ്ടിവന്നു. കുഞ്ഞിനു ജന്മം നൽകിയ ശേഷം ശരീരം ഫിറ്റാക്കാൻ നിരന്തരം പരിശ്രമിച്ചു. ലക്ഷ്യം നേടിയെടുക്കാൻ പരിശ്രമങ്ങൾ തുടരുക. നിങ്ങൾക്ക് സാധിക്കില്ല എന്ന് മറ്റാരെങ്കിലും പറഞ്ഞാൽ അതൊന്നും കാര്യമാക്കേണ്ട.” സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സാനിയയുടെ ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സാനിയയുടെ ഫൊട്ടോയിൽ കമന്റ് ചെയ്‌തിട്ടുണ്ട്. വളരെ ഹോട്ടാണെന്നാണ് യുവരാജിന്റെ രസികൻ കമന്റ്. സാനിയയുടെ പോസ്റ്റിനു താഴെ യുവരാജ് കമന്റ് ചെയ്‌തിരിക്കുന്നത് ഇങ്ങനെ; ‘Uff uff mirchi’

തിരിച്ചു വരവിലെ ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം നേടിയാണ് താരം സാനിയ മിർസ കളം നിറഞ്ഞത്. ഹൊബാർട് ഇന്റർനാഷനൽ ടൂർണമെന്റിലെ വനിതാ ഡബിൾസിൽ സാനിയ കിരീടം ചൂടി. സാനിയ-നാദിയ കിച്ചിനോക് സഖ്യം ചൈനീസ് സഖ്യത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. നേരിട്ടുളള സെറ്റുകൾക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം.

Read Also: പ്രണയത്തിനു കണ്ണും മൂക്കും വയസ്സുമില്ല; രജിത്തിനോട് ഇഷ്‌ടം തുറന്നുപറയാൻ ദയ

അമ്മയായശേഷമുളള സാനിയയുടെ തിരിച്ചുവരവായിരുന്നു ഈ ടൂർണമെന്റ്. രണ്ടു വർഷങ്ങൾക്കുശേഷമാണ് സാനിയ ടെന്നിസ് കോർട്ടിൽ മടങ്ങിയെത്തിയത്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് 33 കാരിയായ സാനിയ അവസാനമായി കളത്തിലിറങ്ങിയത്. ഇതിനുശേഷം അമ്മയായതോടെ കളിക്കളത്തിൽനിന്നും നീണ്ട ഇടവേളയെടുത്തു. 2018 ഏപ്രിലിലാണ് ശുഐബ് മാലിക്-സാനിയ ദമ്പതികൾക്ക് മകൻ ഇഷാൻ പിറന്നത്.

sania mirza, ie malayalam

അമ്മയായതോടെ സാനിയ ഇനി കളിക്കളത്തിലേക്കില്ലെന്ന് പലരും വിധിയെഴുതി. എന്നാൽ സാനിയ കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ആറ് ഗ്രാൻ‌സ്‌ലാം കിരീടം നേടിയ താരമാണ് സാനിയ മിർസ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sania mirza loses 26 kg instagram photos yuvaraj comment

Next Story
ബംഗ്ലാദേശിന്റെ വിജയം 1983ലെ കപിലിന്റെ ചെകുത്താന്മരുടെ ലോകകപ്പ് നേട്ടത്തോട് ഉപമിച്ച് ക്രിക്കറ്റ് ലോകം; കാരണം ഇതാണ്india vs bangladesh fight, india vs bangladesh u19 world cup,U 19 Cricket, അണ്ടർ 19 ക്രിക്കറ്റ്, U 19 Cricket World Cup, India vs Bangladesh, അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്, IE Malayalam, ഐഇ മലയാളം, india vs bangladesh u19 world cup fight, ind vs ban, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com