സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ വിവാഹത്തിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വാർത്തകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദീന്റെ മകൻ ആസാദിനെയായിരുന്നു അനാം വിവാഹം ചെയ്തത്. വിവാഹ ആഘോഷങ്ങളിൽ അനാമിനെപ്പോലെ ഏവരുടെയും ശ്രദ്ധയാകർഷിച്ചത് സാനിയ മിർസയും മകൻ ഇസ്ഹാൻ മിർസ മാലിക്കുമാണ്.

Read Also: സാനിയ മിർസയുടെ സഹോദരി അനാം വിവാഹിതയായി

വിവാഹ റിസപ്ഷനിൽനിന്നുളള സാനിയയുടെയും മകന്റെയും മനോഹരമായൊരു ചിത്രമാണ് ആരാധക ഹൃദയം കവരുന്നത്. മകനെയും ഒക്കത്തെടുത്ത് ചിരിക്കുന്ന സാനിയയുടെ ചിത്രം മനോഹരമാണ്. ഫൊട്ടോയിൽ ഇസ്ഹാനെ കാണാനും വളരെ ക്യൂട്ടാണ്.

View this post on Instagram

Arm @izhaan.mirzamalik

A post shared by Sania Mirza (@mirzasaniar) on

View this post on Instagram

Arm

A post shared by Izhaan Mirza Malik (@izhaan.mirzamalik) on

2010 ലായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുളള സാനിയയുടെ വിവാഹം. 2018 ലായിരുന്നു ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. ഒരു വയസുകാരൻ ഇസ്ഹാൻ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ്.

ഡിസംബർ 11 നായിരുന്നു അനാം മിർസയും ആസാദും തമ്മിലുളള വിവാഹം. മൂന്നു ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്കുശേഷമായിരുന്നു വിവാഹം. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം അനാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൈഡൽ ഷവറോടുകൂടിയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. ഇതിനുശേഷം മെഹന്തി, സംഗീത് ചടങ്ങുകൾ നടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook