scorecardresearch
Latest News

ടെന്നിസ് കോർട്ടിനോട് വിട പറയാനൊരുങ്ങി സാനിയ മിർസ

ഗ്രാൻസ്‍ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്

Sania Mirza, tennis, ie malayalam

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. 2022 തന്റെ അവസാന സീസണാണെന്നാണ് സാനിയ അറിയിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് സാനിയ ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ വിഭാഗം ഡബിൾസിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽത്തന്നെ ഇരുവരും തോറ്റു പുറത്തായി.

”ഈ വർഷത്തിന്റെ തുടക്കത്തിൽ അല്ലെങ്കിൽ കഴിഞ്ഞ ഡിസംബറിൽ പോലും ഇതെന്റെ അവസാന സീസൺ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതെന്റെ അവസാന സീസൺ ആയിരിക്കും. എനിക്ക് ഈ സീസൺ മുഴുവൻ കളിക്കണമെന്നുണ്ട്. അതിനു കഴിയുമോ എന്ന് ഉറപ്പില്ല,” സാനിയ മത്സരശേഷം പറഞ്ഞു.

ഗ്രാൻസ്‍ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ. വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് 35 കാരിയായ സാനിയ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സിംഗിൾസിൽ നിലവിൽ 68-ാം റാങ്കിലാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയാണ് സാനിയ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sania mirza announces retirement