ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര. മുന്നില്‍ കിട്ടിയിരിക്കുന്ന അവസരത്തില്‍ സഞ്ജു ശാന്തനായിരിക്കണമെന്നും നിരാശനാകാതെ തന്റെ കഴിവിനോട് നീതി പുലര്‍ത്തേണ്ടതുണ്ടെന്നും സംഗക്കാര പറഞ്ഞു.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ ‘എ ചാറ്റ് വിത്ത് ചാമ്പ്യന്‍സ്’ ഷോയിലാണ് സംഗക്കാരെയുടെ പ്രതികരണം. സഞ്ജു കാര്യങ്ങള്‍ ലളിതമാക്കണം, ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഐപിഎല്‍ വേറെ, ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് വേറെ. ഇന്ത്യന്‍ ടീമില്‍ സഞ്ജു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിങ്ങളുടെ ജോലി എന്താണെന്ന് മനസ്സിലാക്കുക എന്നതാണ്. നിങ്ങള്‍ പുറത്തുപോകുമ്പോള്‍, നിങ്ങള്‍ ശാന്തത ഉറപ്പാക്കുക, നിങ്ങളുടെ ജോലി എങ്ങനെ നിര്‍വഹിക്കുമെന്ന് നിങ്ങള്‍ക്ക് വ്യക്തതയുണ്ട്, ”സംഗക്കാര പറഞ്ഞു.
സഞ്ജു എവിടെ ഇറങ്ങണമെന്ന് ആശ്രയിച്ചിരിക്കും അയാളുടെ ബാറ്റിങ്. സഞ്ജു 5-ലും 6-ലും ടോപ്പ് അല്ലെങ്കില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്താലും, അയാള്‍ക്ക് നന്നായി കളിക്കാം. ഇതിന് ടച്ച്, സ്ഥാനം, മാനസികാവസ്ഥ എല്ലാം സന്നായി കൈകാര്യം ചെയ്യണം. ഇത് തന്റെ കഴിവ് തെളിയിക്കാനുള്ള അവസാന അവസരമാണെന്ന് കരുതാതിരിക്കുകയാണ് സഞ്ജു ചെയ്യേണ്ടത്. എന്നാല്‍ വിജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുക സംഗക്കാരെ പറഞ്ഞു.
സഞ്ജു അത്ഭുതപ്പെടുത്തുന്ന താരമാണ്. മികച്ച കഴിവുണ്ട്, നിങ്ങള്‍ക്ക് വരുന്ന കാര്യങ്ങളുമായി നിങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. കളിയില്‍ ശ്രദ്ധിക്കുക, അത് ആസ്വദിക്കുക. തന്റെ അസാധാരണമായ കഴിവിനോട് നീതി പുലര്‍ത്തണം. നിങ്ങള്‍ നന്നായി കളിക്കുന്നിടത്തോളം കാലം നിങ്ങളുടെ ഫലങ്ങള്‍ പരിഗണിക്കാതെ നിങ്ങള്‍ക്ക് ക്രിക്കറ്റ് ആസ്വദിക്കാനാകും സംഗക്കാരെ പറഞ്ഞു.