scorecardresearch

കപ്പിത്താനും കൈയ്യൊഴിഞ്ഞു; സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു

മോശം സീസണിനു പിന്നാലെ പ്രമുഖ താരങ്ങളടക്കം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിന്നും പുറത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

മോശം സീസണിനു പിന്നാലെ പ്രമുഖ താരങ്ങളടക്കം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിന്നും പുറത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി സന്ദേശ് ജിങ്കൻ?

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് കനത്ത പ്രഹരമായി ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ കൂട് മാറ്റ വാര്‍ത്ത. ആരൊക്കെ പോയാലും കപ്പിത്താനായി അമരത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ച സന്ദേശ് ജിങ്കന്‍ ടീം വിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പോകുന്നതാകട്ടെ വൈരികളായ എടികെയിലേക്കും.

Advertisment

കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ഏറ്റവും കരുത്തനും ആരാധകരുടെ പ്രിയങ്കരനുമായ ജിങ്കനെ ലക്ഷ്യമിട്ട് എടികെ നേതൃത്വം രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണോടെ തങ്ങളുടെ പ്രതിരോധ നിരയെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യവുമായാണ് എടികെ ജിങ്കനെ കൂടാരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

രണ്ട് വട്ടം കിരീടം ചൂടിയ എടികെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്. അവസാനത്തു നിന്നും രണ്ടാമതായാണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. 18 മൽസരങ്ങളില്‍ നിന്നും 30 ഗോളുകളാണ് എടികെ വഴങ്ങിയത്. പ്രതിരോധത്തിലെ ഈ വിള്ളല്‍ അടയ്ക്കാനാണ് ജിങ്കനെ കൊല്‍ക്കത്തിയിലെത്തിക്കുന്നത്.

അതേസമയം പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനും സാധിച്ചിരുന്നില്ല. ടോപ്പ് സിക്‌സിലെത്തിയ ടീം സൂപ്പര്‍ കപ്പില്‍ നരോക്ക എഫ്‌സിയോട് തോറ്റ് പുറത്തായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്ന ഐ ലീഗ് ടീമിനോടുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

Advertisment

മോശം സീസണിനു പിന്നാലെ പ്രമുഖ താരങ്ങളടക്കം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ നിന്നും പുറത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റിനോ ആന്റോ, സികെ വിനീത്, ജാക്കിചന്ദ് തുടങ്ങിയ താരങ്ങള്‍ ടീം വിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, മലയാളി താരം അനസ് എടത്തൊടിക ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Kerala Blasters Fc Sandesh Jingan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: