കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി സന്ദേശ് ജിങ്കൻ?

ആറു വർഷത്തിന് ശേഷമാണ് താരം ക്ലബ്ബ് വിടുന്നത

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ കുന്തമുനയായിരുന്ന സന്ദേശ് ജിങ്കൻ ക്ലബ്ബ് വിടാനൊരുങ്ങുന്നു. ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ശേഷമാണ് താരം ക്ലബ്ബ് വിടുന്നത്. പ്രമുഖ സ്പോർട്സ് സൈറ്റായ ഗോൾ ഡോട്ട് കോമാണ് താരം ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഐ-ലീഗിൽ ഒന്നിലധികം ടീമുകൾക്ക് വേണ്ടി കളിച്ച താരം 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ കൊമ്പനായിരുന്നു ബ്ലാസ്റ്റേഴ്സിന് ജിങ്കൻ. പല നിർണായ ഘട്ടങ്ങളിലും കോമിക് കഥാപത്രം ഡിങ്കനെപോലെയെത്തി ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.

പരുക്ക് മൂലം കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന താരം അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഐഎസ്എല്ലിൽ ഇതുവരെ 76 മത്സരങ്ങൾ കളിച്ച താരം ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ബൂട്ടുകെട്ടിയ കളിക്കാരൻ എന്ന റെക്കോർഡിനുമുടമയാണ്.

യുവതാരത്തിൽ നിന്ന് നായകനിലേക്ക് ചുരുങ്ങിയ സീസണുകളിൽ നിന്നുള്ള ജിങ്കന്റെ വളർച്ച തന്നെ തെളിയിക്കുന്നു താരത്തിന്റെ പ്രതിഭ. കരാറിൽ രണ്ട് വർഷം കൂടി ബാക്കി നിൽക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sandesh jhingan to leave kerala blasters in isl

Next Story
സച്ചിനെ ലോകകപ്പിൽ പുറത്താക്കിയപ്പോൾ വിഷമം തോന്നി: ഷൊയ്ബ് അക്തർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X