ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലൂടെ ഫുട്ബോൾ ആരാധകരുടെ മനസിൽ ഇടംപിടിച്ച പ്രതിരോധ താരം ഇനി എടികെ മോഹൻ ബഗാനായി കളിക്കും. താരം നേരത്തെ ടീമിലെത്തുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വഴിയാണ് പുതിയ കരാർ സംബന്ധിച്ച വിവരം സന്ദേശ് ജിങ്കനും ക്ലബ്ബും ആരാധകരുമായി പങ്കുവച്ചത്.

View this post on Instagram

জয় এটিকে মোহন বাগান

A post shared by Sandesh Jhingan (@sandesh21jhingan) on

അഞ്ച് വർഷത്തേക്കാണ് കൊൽക്കത്തൻ ക്ലബ്ബുമായി സന്ദേശ് ജിങ്കൻ കരാർ ഒപ്പിട്ടിരിക്കുന്നത്. ഏകദേശം ആറു കോടി രൂപയ്ക്കാണ് താരത്തെ ക്ലബ്ബ് സ്വന്തമാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പോർച്ചുഗൽ അടക്കമുള്ള ലീഗുകളിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഐഎസ്എല്ലിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Also Read: രാജാവിന്റെ മകൻ; ആരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം വിൻസെന്റ് ഗോമസ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്ക് കരുത്തു പകർന്ന സന്ദേശ് ജിങ്കൻ മേയ് മാസമാണ് ക്ലബ്ബ് വിട്ടത്. ക്ലബ്ബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കരാർ തുടരാൻ സാധിക്കാതെ വന്നത്.

ഐ-ലീഗിൽ ഒന്നിലധികം ടീമുകൾക്ക് വേണ്ടി കളിച്ച ജിങ്കൻ 2014ൽ 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണിൽ തന്നെ എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ സൂപ്പർ നായകനായിരുന്നു ബ്ലാസ്റ്റേഴ്സിന് ജിങ്കൻ. പല നിർണായ ഘട്ടങ്ങളിലും അത്ഭുതകരമായി ബ്ലാസ്റ്റേഴ്സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.

Also Read: ഇനി അവന്റെ വരവാണ്; ‘രാജാവ്’ ഉടൻ എത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

2005ൽ ദേശീയ ടീം അംഗമായ ജിങ്കൻ ഇന്ത്യക്കുവേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. ചണ്ഡീഗഡ് ജന്മനാടായ ജിങ്കൻ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി 76 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2014ലും 16ലും ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ജിങ്കൻ നിർണായക പങ്ക് വഹിച്ചു. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ബൂട്ടുകെട്ടിയ കളിക്കാരൻ എന്ന റെക്കോർഡിനുമുടമയാണ് ജിങ്കൻ.

Also Read: ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ്; ലാ ലീഗ താരം വിൻസെന്റ് ഗോമസ് ഐഎസ്എല്ലിലേക്ക്

ചുരുങ്ങിയ സീസണുകളിൽ നിന്നു തന്നെ യുവതാരത്തിൽ നിന്ന് നായകനിലേക്ക് വളരാൻ ജിങ്കന് സാധിച്ചു. കരാറിൽ രണ്ട് വർഷം കൂടി ബാക്കി നിൽക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്. 2019- 20 സീസണിൽ പരിക്കിനെത്തുടർന്ന് ജിങ്കന് ബ്ലാസ്റ്റേഴ്സിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ജിങ്കനില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസിണിൽ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook