ചണ്ഡീഗഡ്: ഇന്ത്യൻ ഫുട്ബോൾ ടീമിനെ സംബന്ധിച്ച് ഫിഫ ലോകകപ്പിനായി യോഗ്യത നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യമായി കാണുന്നതെന്ന് ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ. ഇത്തവണത്തെ അർജുന അവാർഡിന് ജിങ്കൻ അർഹനായിരുന്നു. ശനിയാഴ്ചയാണ് ജിങ്കൻ അടക്കമുള്ള താരങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
അർജുന പുരസ്കാര നേട്ടത്തിൽ ഇന്ത്യയുടെ സെൻട്രൽ ഡിഫൻഡർ സന്തോഷം പ്രകടിപ്പിച്ചു. ഫിഫ ലോകകപ്പിന് യോഗ്യത നേടുക എന്നതാണ് ടീമിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ശനിയാഴ്ച പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ജിങ്കൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റായി പ്രാപ്തരാകാൻ ഇന്ത്യൻ ഫുട്ബോൾ ടീം പതിവായി എഎഫ്സി ഏഷ്യൻ കപ്പിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഫിഫ റാങ്കിങ്ങിലെ ആദ്യ 100ലും പിന്നീട് മികച്ച 50 ടീമുകളുടെ പട്ടികയിലും ഇടം നേടേണ്ടത് അനിവാര്യമാണെന്നും ജിങ്കൻ വ്യക്തമാക്കി.
Read More: ഖേൽ രത്നങ്ങളായി റാണിയും മാരിയപ്പനും; 74 കായിക താരങ്ങൾക്ക് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിച്ചു
“ഒരു രാജ്യമെന്ന നിലയിൽ ഞങ്ങളുടെ ആത്യന്തികമായ ആഗ്രഹം ലോകകപ്പിന് യോഗ്യത നേടുക എന്നതാണ്,” ജിംഗൻ പറഞ്ഞു.
“… എന്നാൽ നമ്മൾ ഈ പാതയിലേക്ക് കയറേണ്ടതിനുള്ള ചില ഘട്ടങ്ങളുണ്ട് – എഎഫ്സി ഏഷ്യൻ കപ്പിൽ സ്ഥിരമായി പങ്കാളികളാവുക, ആദ്യ 100 ൽ ഇടം നേടുക, തുടർന്ന് മികച്ച 50 സ്ഥാനങ്ങളിൽ ഉൾപ്പെടുക, സ്വദേശത്തും വിദേശത്തും ടൂർണമെന്റുകൾ വിജയിക്കുക.”
“ശാരീരികമായും മാനസികമായും നിങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ട്. കളിക്കാരെന്ന നിലയിൽ ഞങ്ങൾ മുന്നേറ്റത്തിനായുള്ള ആഗ്രഹം തുടരേണ്ടതുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണത്തെ പുരസ്കാര നേട്ടത്തോടെ അർജുന അവാർഡ് ലഭിച്ച 27-ാമത്തെ ഫുട്ബോൾ താരമായി ജിംഗൻ മാറി. വീഡിയോ സ്ട്രീമിങ്ങിന്റെ സഹായത്തോടെ വിർച്വൽ ചടങ്ങായാണ് ഇത്തവണത്തെ അർജു അവാർഡ് വിതരണം സംഘടിപ്പിച്ചത്. കോവിഡ് -19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണക്കിലെടുത്ത് ദേശീയ കായിക അവാർഡുകൾ ഇത്തരത്തിൽ സംഘടിപ്പിക്കുന്നത് ഉചിതമാണെന്ന് പഞ്ചാബിൽ നിന്നുള്ള കളിക്കാരൻ പറഞ്ഞു.
Read More: വിനേഷ് ഫൊഗാട്ടിന് കോവിഡ് സ്ഥിരീകരിച്ചു
“നിലവിലെ സാഹചര്യങ്ങളിൽ, പരാതികളൊന്നുമില്ല. ചണ്ഡിഗഡിലെ സെക്രട്ടേറിയറ്റ് ഹൗസും ഒരു മികച്ച സ്ഥലമാണ്. കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ അതിനെ പുറത്ത് നിന്ന് വിസ്മയത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. അതിനാൽ അതിനകത്ത് പ്രവേശിക്കുന്നത് – അതും അർജ്ജുന അവാർഡ് സ്വീകരിക്കുന്നതിന് വേണ്ടിയെന്നത് – അതാണ് എന്റെ സന്തോഷം,” ജിങ്കൻ പറഞ്ഞു
“ജീവിതം ഇവിടെ അവസാനിക്കുന്നില്ല. ബഹുമാനപ്പെട്ട രാഷ്ട്രപതിയെ കാണാൻ എനിക്ക് കഴിഞ്ഞില്ല എന്നത് കൂടുതൽ കാര്യങ്ങൾ ചെയ്യാനും അതിലൂടെ സമീപഭാവിയിൽ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നേടിയെടുക്കുന്നതിനും എന്നെ പ്രേരിപ്പിക്കുന്നു,” ജിംഗൻ പറഞ്ഞു.
Read More: ‘ഇത് അവിശ്വസനീയം’; ഓഗ്ബച്ചെയും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു
അവാർഡ് ഒരു പ്രചോദനമോ അധിക സമ്മർദ്ദമോ ആണോ എന്ന ചോദ്യത്തിന് അത് ഒരു ഉത്തരവാദിത്തമായി താൻ കരുതുന്നുവെന്ന് ജിംഗൻ പറഞ്ഞു.
“എന്നെ അറിയുന്ന ആളുകൾക്ക് ഞാൻ എത്രമാത്രം സമ്മർദ്ദത്തിലാകുന്ന അവസ്ഥകളെ ആവശ്യപ്പെടുന്നു അറിയാം. എന്നാൽ ഈ അവാർഡ് ഒരു ഉത്തരവാദിത്തമായി ഞാൻ കാണുന്നു. ഞാൻ ഉത്തരവാദിത്തത്തിൽ മുന്നേറുന്നു.”
“ഒരു കോണിൽ ഇരിക്കുന്നതിനേക്കാൾ എല്ലാ ഉത്തരവാദിത്തവുമുള്ള മുറിയിൽ ഇരിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. എന്റെ പ്രകടനങ്ങളുടെ അംഗീകാരം എന്നെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു.”
എന്നെ നാമനിർദ്ദേശം ചെയ്തതിന് എഐഎഫ്എഫ് പ്രസിഡന്റ് ശ്രീ പ്രഫുൽ പട്ടേലിനും ജനറൽ സെക്രട്ടറി കുശാൽ ദാസിനും വലിയ നന്ദി,” ജിങ്കൻ പറഞ്ഞു.
Read More: Ultimate dream is to qualify for FIFA World Cup: Sandesh Jhingan