കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകനും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്. രണ്ട് വർഷത്തെ വിലക്കാണ് ഐസിസിയുടെ അച്ചടക്ക വിരുദ്ധ സമിതി താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേയ്ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ജയസൂര്യയക്ക് പങ്കെടുക്കാനും സഹകരിക്കാനും പറ്റില്ലെന്ന് ഐസിസി വ്യക്തമാക്കി. ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഐസിസിയുമായി താരം സഹകരിക്കാത്തതാണ് വിലക്കിലേയ്ക്ക് നയിച്ചത്.

Also Read: ‘മിന്നലായി മാനിഷി’; ദക്ഷിണാഫ്രിക്കയെ 152 റൺസിന് പുറത്താക്കി കൗമാരപ്പട

ഐസിസി ഭരണഘടനയുടെ ആർട്ടിക്കിൾ 2.4.6, 2.4.7 എന്നിവ ചുമത്തിയാണ് താരത്തിന് വിലക്ക് ഏർപ്പെുത്തിയിരിക്കുന്നത്. 2018 ഒക്ടോബറിൽ താരത്തിനെതിരെ ഐസിസി കുറ്റം ചുമത്തിയിരുന്നു. ജയസൂര്യ അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങള്‍ തെറ്റിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഒത്തുകളി അടക്കമുള്ള ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണവുമായി ജയസൂര്യ സഹകരിക്കുന്നില്ലെന്നും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

Also Read: പരമ്പര തൂത്തുവാരാൻ ഓസ്ട്രേലിയ; സമനില പിടിയ്ക്കാൻ ഇന്ത്യ

ശ്രിലങ്കൻ ദേശീയ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുന്ന കാലയളവിൽ ഉയർന്ന ആരോപണത്തിലാണ് ഐ.സി.സി അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷമവുമായി സഹകരിക്കാനോ പ്രതികരിക്കാനോ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം തടസ്സപ്പെടുത്തി, സഹകരിച്ചില്ല എന്നീ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook