ഏറ്റവും കൂടുതൽ കാലം കളിക്കുക, ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ദേശീയ ടീമിനായി കളത്തിലിറങ്ങുക ഇതെല്ലാമാകും ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചടുത്തോളം അവരുടെ വലിയ സ്വപ്നങ്ങളിൽ ഒന്നാകും. എന്നാൽ അത്തരമൊരു സ്വപ്നത്തിലേക്കെത്തുമ്പോൾ തന്നെ നാണകേടിന്റെ റെക്കോർഡ് കൂടി സ്വന്തം പേരിലായാലോ. അങ്ങനൊരു സംഭവത്തിനാണ് ഇന്ന് ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം വേദിയായത്. ദുരന്തനായകനാകട്ടെ വിൻഡീസ് താരം മര്‍ലോണ്‍ സാമുവല്‍സും.

വെസ്റ്റ് ഇന്‍ഡീസിനായി 200 ഏകദിന മത്സരങ്ങൾ കളിക്കുന്ന എട്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് താരം ഇന്ത്യക്കെതിരായി പാഡ് കെട്ടിയത്. ക്രീസിലെത്തിയ താരത്തിന് എന്നാൽ അധികം നേരം ചിലവാക്കേണ്ടി വന്നില്ല, ഉടനെ തന്നെ കൂടാരത്തിലേക്ക് മടക്കം. ചാഹൽ എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് സാമുവല്‍സ് ക്രീസിലെത്തുന്നത് ആദ്യ പന്തിൽ താരത്തിന് റൺസൊന്നും എടുക്കാനായില്ല. രണ്ടാം പന്തിൽ ചാഹൽ സാമുവേൽസിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു.

ഇതോടെ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി സാമുവല്‍സ് ഒപ്പം ചേര്‍ത്തു. ആദ്യ റെക്കോർഡുമായി സാമ്യമുള്ളതെങ്കിലും അത്ര മികച്ചതല്ല ഈ നേട്ടം. ഇരുനൂറം മത്സരത്തില്‍ പൂജ്യം റൺസിന് പുറത്താകുന്ന എട്ടാമത്തെ താരമായാണ് സാമൂവേൽസ് മാറിയത്.

ക്രിക്കറ്റ് ഇതിഹാസങ്ങളായ ലാറയും ഗിൽക്രിസ്റ്റും ഷോയ്ബ് മാലിക്കുമെല്ലാമുള്ള പട്ടികയിലേക്കാണ് സാമൂവേൽസും ഇടംപിടിച്ചത്. ഈ താരങ്ങളെല്ലാം തന്നെ തങ്ങളുടെ 200-ാം ഏകദിനത്തിൽ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ലിസ്റ്റില്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംങും സ്ഥാനം പിടിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ