‘അകലെയെങ്കിലും അരികിലുണ്ട് ഞാന്‍’; ധോണിയെ തേടി സാക്ഷിയുടെ സ്‌പെഷല്‍ സന്ദേശം

23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എം.എസ്.ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മൽസരങ്ങളിലെ നിത്യ സാന്നിധ്യമാണ് നായകന്‍ എം.എസ്.ധോണിയുടെ ഭാര്യ സാക്ഷി. ഗ്യാലറിയില്‍ ടീമിനും ഭര്‍ത്താവിനുമായി ആര്‍പ്പു വിളിക്കുകയും നിരാശപ്പെടുകയുമൊക്കെ ചെയ്യുന്ന സാക്ഷി നിത്യകാഴ്ചയാണ്. ധോണി തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ബാറ്റ് വീശാന്‍ തുടങ്ങിയതോടെ സാക്ഷിയുടെ സന്തോഷവും ഇരട്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്നലെ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിട്ടപ്പോള്‍ ഗ്യാലറിയില്‍ സാക്ഷ്യം വഹിച്ചു കൊണ്ട് സാക്ഷിയുണ്ടായിരുന്നില്ല. ചെന്നൈയ്ക്കായി വെടിക്കെട്ട് തീര്‍ത്ത ഭര്‍ത്താവിന്റെ കളി പക്ഷെ സാക്ഷി അകലെയിരുന്ന് കാണുന്നുണ്ടായിരുന്നു. തന്റെ ഭര്‍ത്താവിനുള്ള സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ സാക്ഷി അറിയിക്കുകയായിരുന്നു.

അതേസമയം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് വിജയം. നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജനുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. 32 റണ്‍സെടുത്ത റായിഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എം.എസ്.ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സുരേഷ് റെയ്ന 25 ഉം ബ്രാവോ 14 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

ബെംഗളൂരുവിനെതിരെ ജയിക്കാന്‍ ചെന്നൈയ്ക്ക് 128 റണ്‍സ് വേണമായിരുന്നു. ചെന്നൈ ബോളര്‍മാരുടെ കരുത്തു കണ്ട മൽസരത്തില്‍ ബെംഗളൂരു ചെറിയ സ്‌കോറിന് ഒതുങ്ങി പോവുകയായിരുന്നു. 53 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

36 റണ്‍സെടുത്ത ടിം സൗത്തി മാത്രാണ് രണ്ടക്കം കടന്ന മറ്റൊരു ബെംഗളൂരു താരം. ചെന്നൈയ്ക്കായി ജഡേജ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sakshi dhonis message to husband during match

Next Story
ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com