scorecardresearch

കൈയിൽ കുഞ്ഞുവാവയുമായി സിവ; കണ്മണി ആരുടെതെന്നു ധോണിയോട് ആരാധകർ

നിങ്ങൾക്ക് വീണ്ടും കുഞ്ഞ് ജനിച്ചോ, അഭിനന്ദനങ്ങൾ, ക്യൂട്ട്നെസ്സ് ഓവർലോഡഡ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകരുടെ വകയായി ഉള്ളത്

നിങ്ങൾക്ക് വീണ്ടും കുഞ്ഞ് ജനിച്ചോ, അഭിനന്ദനങ്ങൾ, ക്യൂട്ട്നെസ്സ് ഓവർലോഡഡ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകരുടെ വകയായി ഉള്ളത്

author-image
Sports Desk
New Update
MS Dhoni, എം എസ് ധോണി, Ziva Singh Dhoni, സിവ, Sakshi Dhoni, സാക്ഷി, Hardik Pandya, natasa stankovic, ഹാർദിക് പാണ്ഡ്യ, hardik pandya natasa stankovic pregnant, നടാഷ സ്റ്റാൻകോവിച്ച്, hardik pandya baby, natasa hardik, natasa stankovic instagram, hardik pandya instagram, hardik, ഐഇ മലയാളം, ie malayalam

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം‌എസ് ധോണിയുടെ ഭാര്യ സാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകരുടെ മുഖ്യ ചർച്ചാ വിഷയം. രണ്ട് ചിത്രങ്ങളടങ്ങിയ പോസ്റ്റിൽ ധോണിയുടേയും സാക്ഷിയുടേയും അഞ്ചുവയസ്സുകാരിയായ മകൾ സിവ മടിയിൽ ഒരു കുഞ്ഞിനൊപ്പം കട്ടിലിൽ ഇരിക്കുന്നതായി കാണാം. സിവയുടെ മടിയിലിരിക്കുന്ന കുഞ്ഞ് ആരുടേതാണ്, സാക്ഷിയ്ക്കും ധോണിക്കും വീണ്ടും കുഞ്ഞ് പിറന്നോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

Advertisment
View this post on Instagram

A post shared by Sakshi Singh Dhoni (@sakshisingh_r) on

ചിത്രങ്ങൾ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. സന്തോഷകരമായ പ്രതികരണങ്ങളോടൊപ്പം, പോസ്റ്റിന്റെ കമന്റ് സെക്ഷൻ ചോദ്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.

നിങ്ങൾക്ക് വീണ്ടും കുഞ്ഞ് ജനിച്ചോ, അഭിനന്ദനങ്ങൾ, ക്യൂട്ട്നെസ്സ് ഓവർലോഡഡ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകരുടെ വകയായി ഉള്ളത്.

Advertisment

ചിത്രത്തിലെ കുഞ്ഞ് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ മകനാണോ എന്നും കുറച്ചുപേർ ചോദിച്ചിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്കും നടിയും ഭാര്യയുമായ നടാഷ സ്റ്റാൻ‌കോവിച്ചിനും ജൂലൈ 30 നാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്.

View this post on Instagram

We are blessed with our baby boy

A post shared by Hardik Pandya (@hardikpandya93) on

ജൂൺ ഒന്നിനാണ് താൻ പിതാവാകുവാൻ ഒരുങ്ങുകയാണെന്ന വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് ഈ വിവരവും അദ്ദേഹം പങ്കുവച്ചത്. ”ഞങ്ങളുടെ ഇതുവരെയുളള യാത്ര വളരെ മനോഹരമായിരുന്നു. അത് കൂടുതൽ മനോഹരമാകാൻ പോവുകയാണ്. ജീവിതത്തിലേക്ക് പുതിയൊരാളെ വരവേൽക്കാനുളള ആവേശത്തിലണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങളും അനുഗ്രഹവും ആശംസകളും തേടുകയാണ്,” പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More: കുഞ്ഞതിഥിയെ വരവേറ്റ് ഹാർദിക് പാണ്ഡ്യയും നടാഷയും

കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തി നേടിയത്.

എന്നാൽ ചോദ്യങ്ങൾക്കൊന്നും ഇതുവരെ ആരും പ്രതികരിച്ചിട്ടില്ലാത്തതിനാൽ സിവയുടെ കൈയിലെ കുഞ്ഞ് ആരുടേതെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: