ഐപിഎൽ ടൂർണമെന്റിനുശേഷം വീട്ടിൽ മടങ്ങിയെത്തിരിക്കുകയാണ് ചെന്നൈ നായകൻ എം.എസ്.ധോണിയുടെ ഭാര്യ സാക്ഷി. ടൂർണമെന്റിലുടനീളം ചെന്നൈ ടീമിനൊപ്പം സാക്ഷിയും മകൾ സിവയും ഉണ്ടായിരുന്നു. ഫൈനലിൽ ചെന്നൈയുടെ വിജയാഘോഷ വേളയിലും സാക്ഷിയും മകളും ധോണിക്ക് ഒപ്പമുണ്ടായിരുന്നു.

റാഞ്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയ സാക്ഷി ധോണി ആരാധകർക്കായി ഉഗ്രനൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധോണിയുടെ ഫാംഹൗസ് കൈലാഷ്‌പതിയുടെ വീഡിയോ ആണ് സാക്ഷി പോസ്റ്റ് ചെയ്തത്. റാഞ്ചി റിങ് റോഡിലുളള ആഡംബര ഫാംഹൗസ് 7 ഏക്കറിലാണ് പടർന്നുകിടക്കുന്നത്. മൂന്നു വർഷമെടുത്താണ് ഫാംഹൗസ് പണികഴിപ്പിച്ചത്.

കൈലാഷ്‌പതി മുഴുവൻ പച്ചപ്പ് നിറഞ്ഞതാണ്. മരങ്ങളും വിവിധ ചെടികളും കൈലാഷ്‌പതിയിൽ നിറഞ്ഞുനിൽക്കുന്നു. കൈലാഷ്‌പതിയിലെ പൂന്തോട്ടം കണ്ണുകൾക്ക് കുളിർമയേകുന്നതാണ്. വീടിന്റെ പുറംഭാഗത്തെ കാഴ്‌ചകൾ മാത്രമാണ് സാക്ഷി ആരാധകർക്കായി ഷെയർ ചെയ്തിരിക്കുന്നത്. സ്വിമ്മിങ് പൂൾ, നെറ്റ് പ്രാക്ടീസിങ് ഫീൽഡ്, ജിം എന്നിവയും ധോണിയുടെ ഫാംഹൗസിലുണ്ട്.

Back home !!!

A post shared by Sakshi Singh Dhoni (@sakshisingh_r) on

ഐപിഎല്ലിലെ രണ്ടാം വരവിൽ കപ്പടിച്ചാണ് എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് കളം വിട്ടത്. കലാശപോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ തകര്‍ത്തത് എട്ട് വിക്കറ്റിനാണ്. സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണാണ് ചെന്നൈ വിജയത്തിലേക്ക് നയിച്ചത്. വാട്‌സണ്‍ പുറത്താകാതെ 117 റണ്‍സ് നേടി. ഐപിഎല്ലിലെ മൂന്നാം കിരീടമാണ് ചെന്നൈ നേടിയത്.

#nofilter

A post shared by Sakshi Singh Dhoni (@sakshisingh_r) on

Beautiful!

A post shared by Sakshi Singh Dhoni (@sakshisingh_r) on

ഹൈദരാബാദ് 178 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ശിഖര്‍ ധവാനും വില്യംസണും നല്ല തുടക്കം നല്‍കിയിട്ടും സണ്‍റൈസേഴ്‌സിന് മധ്യ ഓവറുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയായിരുന്നു. അതേസമയം, തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ വാട്‌സണും റെയ്‌നയും ചേര്‍ന്ന് ചെന്നൈയെ പതിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook