scorecardresearch

Saina Nehwal: ഗുഡ് ബൈ സൈന; ഇനി കോർട്ടിൽ ആ ചടുല നീക്കങ്ങൾ ഇല്ല; വിരമിക്കൽ സ്ഥിരീകരിച്ച് താരം

Saina Nehwal Retirement: രാജ്യത്തെ ഒരുപാട് പെൺകുട്ടികൾക്ക് മുൻപോട്ട് പോകാൻ പ്രചോദനം നൽകിയാണ് ബാഡ്മിന്റൺ കോർട്ടിലെ സൈന നെഹ് വാളിന്റെ പോരാട്ടങ്ങൾ വന്നത്

Saina Nehwal Retirement: രാജ്യത്തെ ഒരുപാട് പെൺകുട്ടികൾക്ക് മുൻപോട്ട് പോകാൻ പ്രചോദനം നൽകിയാണ് ബാഡ്മിന്റൺ കോർട്ടിലെ സൈന നെഹ് വാളിന്റെ പോരാട്ടങ്ങൾ വന്നത്

author-image
Sports Desk
New Update
Saina Nehwal Retirement

Saina Nehwal | Source X

Saina Nehwal Retirement: ഒളിംപിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായാണ് സൈനാ നെഹ് വാൾ ഉദിച്ചുയർന്നത്. സൈന എന്ന പേര് ഇന്ത്യക്കാർക്ക് പരിചിതമായത് അന്ന് മുതലാണ്. 2012ലെ ഒളിംപിക്സിൽ വെങ്കല മെഡലുമായി നാട്ടിലേക്ക് മടങ്ങിയ സൈനയുടെ പ്രായം 22 വയസ് മാത്രം. പലവട്ടം കോർട്ടിലെ മിന്നും പ്രകടനത്തോടെ രാജ്യത്തിന്റെ അഭിമാനം സൈന വാനോളം ഉയർത്തി. 35ാം വയസിൽ ഇനി ബാഡ്മിന്റൺ കോർട്ടിലേക്ക് ഇല്ലെന്ന് സൈന സ്ഥിരീകരിക്കുമ്പോൾ ചരിത്ര നേട്ടങ്ങളുടെ ഒരു വൻമല തന്നെ സൃഷ്ടിച്ചാണ് ആ പടിയിറക്കം. 

Advertisment

തോൽവി സമ്മതിച്ചല്ല സൈന കളി അവസാനിപ്പിക്കുന്നത്. മറിച്ച് തന്റെ ശരീരത്തെ ബഹുമാനിച്ചു കൊണ്ട് തലയുയർത്തിത്തന്നെയാണ് സൈനയുടെ വിടവാങ്ങൽ. ഇന്ന് ഇന്ത്യ ബാഡ്മിന്റണിലെ വൻശക്തിയാണെങ്കിൽ അതിന്റെ അടിത്തറ പാകിയതിൽ സൈനയെന്ന ഈ ഹരിയാനക്കാരിക്കുള്ള പങ്ക് വലുതാണ്. 

"രണ്ട് വർഷം മുൻപ് ഞാൻ കളിക്കുന്നത് നിർത്തിയിരുന്നു. കോർട്ടിലേക്ക് ഞാൻ വന്നത് എന്റെ മാത്രം തീരുമാനത്തിലും ഇഷ്ടത്തിലും ആണ്. അതുകൊണ്ട് തന്നെ കോർട്ടിലെ പോരാട്ടം അവസാനിപ്പിച്ചത് മറ്റാരോടും പറയേണ്ടകാര്യമില്ല. ഇനി കളി തുടരാനാവില്ല എങ്കിൽ, അതിൽ പ്രശ്നമൊന്നുമില്ല," പോഡ്കാസ്റ്റിൽ ആരാധകരുടെ നെഞ്ചുലച്ച് സൈന പറഞ്ഞു. 

Also Read: Sadio Mane: ഒരു ജനതയെ ഒരൊറ്റ ചരടിൽ കോർക്കാൻ പ്രാപ്തൻ; സെനഗൽ എന്ന രാജ്യത്തിന്റെ സ്പന്ദനം ഈ മനുഷ്യനാണ്!

"എന്റെ കാർട്ടിലേജ് നശിച്ചു. സന്ധിവാതം എന്നെ വേട്ടയാടുന്നു. രണ്ട് മണിക്കൂർ പരിശീലനം പോലും നടത്താനാവില്ല. മൂട്ടുകൾ വീർത്ത് വേദന സഹിക്കാനാവാതെ വരും. എന്റെ മാതാപിതാക്കൾക്കും പരിശീലകർക്കും ഇത് അറിയാം. ഇനി എനിക്ക് ബാഡ്മിന്റൺ താരമായി മുൻപോട്ട് പോകാനുള്ള സാധ്യതകൾ ഇല്ല. വിരമിക്കൽ വലിയൊരു പ്രഖ്യാപനമായി നടത്താൻ ഞാൻ ആഗ്രഹിച്ചില്ല. ആളുകൾ പതിയെ തിരിച്ചറിയും സൈന കളിക്കുന്നില്ല എന്ന്."

Also Read: ദയനീയമായ പനേങ്ക കിക്ക്; 30 മിനിറ്റ് നീണ്ട നാടകീയത; ആഫ്രിക്കയുടെ രാജാക്കന്മാരായി സെനഗൽ

"ഇനിയും മുൻപോട്ട് പോകാനായി എനിക്ക് എന്നെ നിർബന്ധിക്കാനാവില്ല. എന്റെ കാൽമുട്ടുകൾക്ക് അത് സാധ്യമല്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ ഒൻപത് മണിക്കൂറോളമാണ് പരിശീലനം നടത്തിയിരുന്നത്. പക്ഷേ ഇപ്പോൾ എന്റെ കാൽമുട്ടുകൾ രണ്ട് മണിക്കൂർ പോലും അതിന് അനുവദിക്കുന്നില്ല," സൈന വ്യക്തമാക്കുന്നു.  

Also Read: Indian football mess: സാലറി കട്ട് 25 ശതമാനം വരെ; കളിക്കാർ ആശങ്കയിൽ; നിലനിൽപ്പിന് മറ്റ് വഴികളില്ലെന്ന് ക്ലബുകൾ

2016ലെ റിയോ ഒളിമ്പിക്സിൽ പരിക്കേറ്റ് വീണപ്പോൾ പലരും കരുതി സൈനയുടെ കരിയർ അവസാനിച്ചു എന്ന്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം കൂടുതൽ കരുത്തോടെ മടങ്ങിയെത്തി 2018ൽ വീണ്ടും കോമൺവെൽത്ത് സ്വർണ്ണം നേടിയ സൈന തന്റെ കരുത്ത് തെളിയിച്ചു. ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സൈന മാറിയിരുന്നു. ഖേൽരത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകിയാണ് രാജ്യം സൈനയെ ആദരിച്ചത്.  

Read More: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി

Saina Nehwal Badminton

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: