ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളും കശ്യപും ഡിസംബർ 14 നാണ് ലളിതമായ ചടങ്ങിൽ വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ഇന്നലെ ഹൈദരാബാദിൽ വിവാഹ റിസപ്ഷൻ നടന്നു. കായിക രംഗത്തും സിനിമാ രംഗത്തും നിന്നുമായി നിരവധി പേർ റിസപ്ഷനെത്തി.

Read: ഇനി ഇവർ കായിക ലോകത്തെ താരദമ്പതികൾ; സൈനയും കശ്യപും വിവാഹിതരായി

സബ്യാസാചി മുഖർജി ഡിസൈൻ ചെയ്ത ലെഹങ്കയാണ് സൈന റിസപ്ഷനായി തിരഞ്ഞെടുത്തത്. പേളും ക്രിസ്റ്റലും ഉപയോഗിച്ചാണ് ലെഹങ്ക തയ്യാറാക്കിയിരിക്കുന്നത്. ഡാർക്ക് ബ്ലൂ നിറത്തിലുളള ഷർവാണിയാണ് കശ്യപ് തിരഞ്ഞെടുത്തത്.

View this post on Instagram

Saina Nehwal @nehwalsaina in a rich indigo velvet lehenga, intricately embroidered with zardosi, appliqué, pearls and crystals, for her wedding reception. Her look is accessorised with a wedding set crafted with Burmese rubies, uncut diamonds and emeralds from the Sabyasachi Heritage Jewelry collection. Her groom, Parupalli Kashyap (@parupallikashyap), wears a quilted indigo sherwani in hand-dyed Murshidabad silk that is accessorized with hand-crafted Bengal tiger buttons. The sherwani is layered with a beautiful tussar georgette shawl with antique ‘tilla’ borders in burnt gold. The look is completed with an uncut diamond and pearl necklace from the Sabyasachi Heritage Jewelry collection. @sabyasachijewelry Photo Courtesy: @studiocapturelife Makeup and hair: @makeupartisttamanna #Sabyasachi #SainaNehwal #ParupalliKashyap #SabyasachiJewelry #BridesofSabyasachi #SabyasachiBride #GroomsOfSabyasachi #SabyasachiGroom #TheWorldOfSabyasachi @bridesofsabyasachi @groomsofsabyasachi #bridaljewelry #bridaloutfits #jewelrydesigner #photography #couple #bride #indianbride #indianweddings #weddings #groomwear #bridalwear #weddingmakeup #makeup #reception #sports #badminton

A post shared by Dulhaniyaa.com-Indian Weddings (@dulhaniyaa) on

ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ പുരുഷ വിഭാഗത്തിൽ ആറാം സ്ഥാനത്ത് വരെ എത്തിയ താരമാണ് കശ്യപ്. ലോക ഒന്നാം നമ്പർ താരത്തെ വരെ അട്ടിമറിച്ച് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യക്ക് 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിത്തന്നു. 32 വയസുണ്ട്. വനിത ബാഡ്മിന്റണിൽ ഇതിനോടകം 20 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുളള താരമാണ് 28 കാരിയായ സൈന. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook