scorecardresearch

ലോക ഒന്നാം നമ്പർ താരത്തിന് മുന്നിൽ കളി മറന്ന് സൈന; ഡെന്മാർക്ക് ഓപ്പൺ ഫൈനലിൽ തോൽവി

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സൈനയുടെ പരാജയം

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സൈനയുടെ പരാജയം

author-image
WebDesk
New Update
saina nehwal vs carolina marine live score, saina nehwal vs carolina marin live streaming, badminton live score, badminton live streaming, malaysian masters live, saina nehwal vs carolina marin result, saina nehwal vs carolina marin score, saina nehwal, live badminton score, sports news, indian express

ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യൻ താരം സൈന നെഹ്‍വളിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ തായ്‍വന്റെ ലോക ഒന്നാം നമ്പർ താരം തായ് സു യിങിനോടാണ് സൈന പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സൈനയുടെ പരാജയം. സ്കോർ 13-21,21-13,6-21.

Advertisment

ആറ് വർഷം മുമ്പ് തന്റെ കരിയറിലെ ആദ്യത്തെ ഡെന്മാർക്ക് ഓപ്പൻ കിരീടം നേടിയ അതെ ദിവസം തന്നെ മറ്റൊരു കിരീടം സൈനക്ക് നഷ്ടമായി. ലോക ഒന്നാം നമ്പർ താരത്തോട് ഒരിക്കൽ കൂടി സൈന പരാജയം സമ്മതിക്കുകയായിരുന്നു. തായ് സു യിങിനോട് വഴങ്ങുന്ന തുടർച്ചയായ 11-ാം പരാജയമാണിത്. ഈ വർഷം തന്നെ അഞ്ച് തവണയാണ് സൈന തായ് സു യിങിനോട് പരാജയപ്പെട്ടത്. എഷ്യൻ ഗെയിംസ് സെമിയിലും സൈനയെ പരാജയപ്പെടുത്തിയത് തായ്‍വാൻ താരം തന്നെയായിരുന്നു.

തുടക്കം മുതൽ കളിയിൽ തായ് സു യിങ് ആധിപത്യം പുലർത്തി. അഞ്ച് പോയിന്റുകളുടെ ലീഡാണ് താരം നേടിയത്. പിന്നിട് ആദ്യ സെറ്റിൽ ഒരു തിരിച്ചുവരവിന് സൈനക്ക് സാധിച്ചതുമില്ല. ആദ്യ സെറ്റ് 21-13ന് സൈനക്ക് നഷ്ടമായി. രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടിച്ച സൈന അതേ സ്കോറിന് തായ് സു യിങിനെ കീഴടക്കി. മൂന്നാം സെറ്റിൽ വീണ്ടും താരത്തിന് അടിതെറ്റി. 21-6ന് തായ് സു യിങിന്റെ പൂർണ്ണ അധിപത്യത്തിൽ തകർപ്പൻ ജയം.

Saina Nehwal Badminton

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: