scorecardresearch

Latest News

അഭിമാനമായി വീണ്ടും സൈന; ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

ആദ്യ സെറ്റിൽ നഷ്ടപ്പെടുത്തിയ സൈന അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്

saina nehwal vs carolina marine live score, saina nehwal vs carolina marin live streaming, badminton live score, badminton live streaming, malaysian masters live, saina nehwal vs carolina marin result, saina nehwal vs carolina marin score, saina nehwal, live badminton score, sports news, indian express

ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്റ്റേർസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് സൈന നേഹ്‌വാൾ യോഗ്യത നേടി. ചൈനയുടെ ഹെ ബിങ്ജിയാവോയെ തോൽപ്പിച്ചാണ് സൈനയുടെ ഫൈനൽ പ്രവേശനം. ആദ്യ സെറ്റിൽ നഷ്ടപ്പെടുത്തിയ സൈന അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. 18-21, 21-12, 21-18 എന്ന സ്കോറിനായിരുന്നു ജയം.

തുടക്കത്തിൽ വളരെയധികം പിന്നിലായിരുന്ന സൈന സാവധാനം കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. രണ്ടാം സെറ്റിൽ ഒരിക്കൽ പോലും എതിരാളിക്ക് അവസരം നൽകാതെ സൈന പോയിന്റ് സ്കോർ ചെയ്തു. അവസാന സെറ്റിൽ മത്സരം വീണ്ടും കടുത്തെങ്കിലും സൈന വിജയമുറപ്പിക്കുകായിരുന്നു.

ഫൈനലിൽ മൂന്ന് തവണ ലോക കിരീടം നേടിയ സ്‍പെയിനിന്റെ കരോളിന മാരിനോ ചൈനയുടെ ചെൻ യുഫെയേയോ സൈന നേരിടും. കഴിഞ്ഞ ദിവസം നടന്ന മലേഷ്യൻ മാസ്റ്റേഴ്സ് ഓപ്പണിന്റെ സെമിയിൽ ഇന്ത്യൻ താരം കരോളിന മാരിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Saina nehwal enters indonesia masters final

Best of Express