ദേശീയ സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിത സിംഗിൾസ് ഫൈനലിൽ പി.വി സിന്ധുവിനെ തോൽപ്പിച്ച് സൈന നെഹ്‌വാളിന് കിരീടം. വാശിയേറിയ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈന നെഹ്‍വാൾ പിവി സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ 21-17, 27-25

പി.വി സിന്ധുവിന്റെ ഉയരക്കൂടുതലിനെ സൈന തന്റെ വേഗതകൊണ്ടാണ് മറികടന്നത്. ആക്രമണ​ ശൈലിയിൽ കളിച്ച സൈന ആദ്യ ഗെയിം 21-17 എന്ന സ്കോറിനാണ് സ്വന്തമാക്കിയത്.

രണ്ടാം ഗെയിമില്‍ 17-13നു സൈന ലീഡ് ചെയ്തുവെങ്കിലും സിന്ധു ലീഡ് കുറച്ച് 19-19നു ഒപ്പമെത്തി. പിന്നീട് ഒരോ തവണ സൈന മാച്ച് പോയിന്റ് നേടുമ്പോളും സിന്ധു അത് രക്ഷിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഗെയിമില്‍ 6 മാച്ച് പോയിന്റുകള്‍ നേടിയെങ്കിലും അഞ്ചെണ്ണം സിന്ധു രക്ഷിച്ചു. എന്നാല്‍ ആറാം അവസരം മുതലാക്കി സൈന 21-17, 27-25 എന്ന സ്കോറിനു ജയം സ്വന്തമാക്കി.

നേരത്തെ പുരുഷ സിംഗിൾസ് ഫൈനലിൽ കിഡംമ്പി ശ്രീകാന്തിനെ തോൽപ്പിച്ച് എച്ച്. എസ് പ്രണോയ് കിരീടം സ്വന്തമാക്കി. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്രണോയിയുടെ വിജയം. സ്കോർ 21-15, 16-21, 21-7.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook