ഗുവാഹത്തി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും പിവി സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്വാളിന് കിരീടം. സൈനയുടെ നാലാമത്തെ ദേശീയ കിരിടീമാണിത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്കോര്‍ 21-18, 21-15.
കഴിഞ്ഞ തവണയും സൈനയും സിന്ധുവും തമ്മിലായിരുന്നു കലാശ പോരാട്ടം. ആ കണക്ക് ഇന്ന് തീര്‍ക്കാമെന്ന് നിനച്ചു തന്നെയായിരുന്നു സിന്ധു ഇറങ്ങിയത്. മികച്ച തുടക്കവും ലഭിച്ചു. എന്നാല്‍ മികച്ച സ്ട്രോക്കുകളിലൂടെ സൈന കളം പിടിക്കുകയായിരുന്നു.
.@NSaina wins her !
A dominating performance from @NSaina to topple top seed @Pvsindhu1 in straight games of 21-18;21-15 to clinch the WS crown in Guwahati and win her fourth national title. #IndiaontheRise #SeniorNationals2019 pic.twitter.com/Y0jZfmIov2
— BAI Media (@BAI_Media) February 16, 2019
പതിയെ തുടങ്ങുന്ന തന്റെ പതിവ് ശൈലി ആവര്‍ത്തിച്ച സൈന പതിയെ ഒപ്പമെത്തുകയും പിന്നീട് സിന്ധുവിന് മുന്നിലെത്തുകയുമായിരുന്നു. മോശം തീരുമാനങ്ങളും സിന്ധുവിന് തിരിച്ചടിയായി.