ഒഡെൻസ്: ഡെൻമാർക്ക് ഓപ്പണ്‍ ബാഡ്മിന്‍റണിൽ ആദ്യദിനം ഇന്ത്യക്ക് നിരാശയും സന്തോഷവും. വനിത സിംഗിൾസിൽ സൂപ്പർ താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ, കരോലിന മാരിനെ അട്ടിമറിച്ച് സൈന നെഹ‌്‌വാൾ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ കിടമ്പി ശ്രീകാന്തും, എച്ച്.എസ്.പ്രണോയിയും രണ്ടാം റൗണ്ടിൽ കടന്നു.

ചൈനയുടെ ലോക പത്താം നന്പർ താരം ചെൻ യുഫേയിയോടാണ് പി.വി.സിന്ധു പരാജയപ്പെട്ടത്. സ്കോർ: 17-21, 21-23. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കരോലിനെ മാരിനെ ആവേശപ്പോരാട്ടത്തിലാണ് സിന്ധു മറികടന്നത്. സ്കോർ 22-20, 21-18.

അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുബാഷ് ശങ്കർ ദേയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോർ 21-17, 21-15. ഡെൻമാർക്കിന്റെ എമിൽ ഹോൾസ്റ്റിനെ തോൽപ്പിച്ചാണ് എച്ച്.എസ്.പ്രണോയ് രണ്ടാം റൗണ്ടിൽ കടന്നത്. സ്കോർ 21-18, 21-19.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ