സരവാക്: പരിക്കിന്റെ പിടിയിൽ നിന്നും മോചിതയായി തിരിച്ചെത്തിയ സൈന നെഹ്‌വാളിന് മലേഷ്യൻ ഗ്രാൻപ്രീ കിരീടത്തിലൂടെ ഉജ്ജ്വല മടങ്ങിവരവ്. തായ്‌ലന്റിന്റെ പോൺപവെ ചോച്ചുവോങ്ങിനെ തോൽപിച്ചാണ് (22-20, 22-20) സൈന മലേഷ്യൻ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിന്റൺ വനിത കിരീടം സ്വന്തമാക്കിയത്. സൈനയുടെ കരിയറിലെ 23-ാം കിരീടമാണിത്.

കഴിഞ്ഞ വർഷം നേടിയ ഓസ്ട്രേലിയൻ ഓപ്പണിനു ശേഷം സൈന നേടുന്ന ആദ്യ കിരീടമാണ്. കഴിഞ്ഞ ഒളിമ്പിക്‌സിനിടെ കാൽ മുട്ടിന് പരുക്കേറ്റ സൈനയ്‌ക്ക് ശസ്ത്രക്രിയക്കു ശേഷം ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ മലേഷ്യൻ ഗ്രാൻപ്രീയിലൂടെ ഗംഭീര തിരിച്ചുവരവാണ് സൈന നടത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ