ടെസ്റ്റ് ക്രിക്കറ്റിൽ ധോണി കൈവശംവച്ചിരിക്കുന്ന റെക്കോർഡ് തകർത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ഒരു ടെസ്റ്റ് മൽസരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ധോണിയിൽ നിന്നും സാഹ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ പത്ത് എതിരാളികളെ കൈപ്പിടിയിലൊതുക്കിയാണ് സാഹ ഈ നേട്ടം സ്വന്തമാക്കിയത്.

ഒമ്പത് ക്യാച്ചുകളുള്ള മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ദക്ഷിണാഫ്രിക്കയുടെ രണ്ട് ഇന്നിങ്സുകളിലുമായി അഞ്ച് വീതം ബാറ്റ്സ്മാന്‍മാര്‍ക്കാണ് സാഹ കൂടാരത്തിലേക്കുള്ള വഴി തെളിയിച്ചത്.

ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 286 റൺസിനാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ 130 റൺസിനാണ് ആതിഥേയർ പുറത്തായത്. 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ