/indian-express-malayalam/media/media_files/uploads/2023/07/Sahal.jpg)
Photo: Facebook/ Kerala Blasters
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ക്ലബ്ബ് വിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) പ്രമുഖ ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാനാണ് സഹലിന്റെ അടുത്ത താവളമെന്നാണ് ഐഎഫ്ടിഡബ്ല്യുസി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വിവരം.
സഹലും ബഗാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആഴ്ചകളോളമായി തുടരുകയാണെന്നും അവസാന ഘട്ടത്തിലേക്ക് ആലോചനകള്‍ എത്തിയതായും ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 2.5 കോടി രൂപയാണ് സഹലിന്റെ ട്രാന്‍സ്ഫര്‍ ഫീ.
സഹലിനെ ടീമിലെത്തിച്ചു കഴിഞ്ഞാല്‍ ഒരു മോഹന്‍ ബഗാന്‍ താരം ബ്ലാസ്റ്റേഴ്സിലേക്കും പോയേക്കും. മറ്റൊരു ക്ലബ്ബും സഹലിനായി പണമെറിയാന്‍ തയാറാണ്. എന്നാല്‍ മോഹന്‍ ബഗാനാണ് കൂടുതല്‍ മുന്‍ഗണനയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
Mohun Bagan are set to sign Sahal Abdul Samad from Kerala Blasters.
— IFTWC - Indian Football (@IFTWC) July 9, 2023
- Negotiations have been on for weeks, the deal is in advanced stage now.
- Transfer fee worth to be around 2.5crs.
- The deal is likely to see a player exchange.
- Another club showed real interest in the… pic.twitter.com/i5djTB7bCd
നേരത്തെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഭാഗമായ സൗദി പ്രൊ ലീഗിലെ ടീമും സഹലിനെ സമീപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2017-ലാണ് സഹല്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നിലവില്‍ താരത്തിന്റെ കരാറിന്റെ കാലാവധി 2025 വരെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.