/indian-express-malayalam/media/media_files/2026/01/02/sahal-abdul-samad-snow-fall-video-2026-01-02-21-48-41.jpg)
Sahal Abdul Samad Video: കസാക്കിസ്ഥാനിൽ ഭാര്യക്കൊപ്പം അവധിക്കാലം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഏതാനും ദിവസം മുൻപ് ഇന്ത്യൻ ഫുട്ബോളർ സഹൽ അബ്ദുൽ സമദ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആദ്യമായി മഞ്ഞ് തൊട്ടതിന്റെ സന്തോഷത്തിലായിരുന്നു മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരം. പിന്നാലെ മഞ്ഞ് പെയ്യുന്നത് കാണാനായി ഫ്ളൈറ്റിനായി കാത്തിരിക്കുന്ന സമയം അവസാന നിമിഷം ലഭിച്ച അവസരത്തിന്റെ ത്രില്ലിലാണ് സഹൽ.
വിമാനത്താവളത്തിൽ നിന്നുള്ള വിഡിയോയിൽ സഹൽ പറയുന്നത് ഇങ്ങനെ, "കൊൽക്കത്തയിലേക്കുള്ള ഞങ്ങളുടെ വിമാനം 1.30ന് ആണ്. വേറൊന്നും ചെയ്യാനില്ലാത്തതിനാൽ ഞങ്ങൾ നേരത്തെ വിമാനത്താവളത്തിലെത്തി. പിന്നെയാണ് അറിഞ്ഞത് 9 മണിക്ക് മഞ്ഞ് പെയ്യും എന്ന്."
Also Read: ആൻഫീൽഡിന്റെ ചരിത്രത്തിലെ കറുത്ത ഏടാകും; പണമെറിഞ്ഞ് സലയെ റാഞ്ചുക ആര്?
"ഇപ്പോൾ ഇവിടെ മഞ്ഞ് പെയ്യുന്നില്ല, പകരം നല്ല മഴയാണ്. ചെറിയൊരു എക്സൈറ്റ്മെന്റ് ഉണ്ട്. ആദ്യമായി മഞ്ഞ് പെയ്യുന്നത് കാണാൻ അവസരം ലഭിക്കും എന്നാണ് കരുതുന്നത്. ഞങ്ങൾ ഇതുവരെ ചെക്കിൻ ചെയ്തിട്ടില്ല. ഇടയ്ക്ക് പുറത്ത് പോയി മഞ്ഞ് പെയ്യുന്നുണ്ടോ എന്ന് നോക്കും. പടച്ചോൻ ഭാഗ്യം തരും എന്ന് കരുതുന്നു."
Also Read: 59ാം വയസിൽ പുതിയ ക്ലബിലേക്ക് കസുയോഷി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോളർ
"ഗയ്സ്, പടച്ചോൻ എല്ലാത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട് എന്ന് പറയുന്നത് ഇതാണ്. നമ്മളത് ആഗ്രഹിച്ചു. പടച്ചോൻ അത് അവസാന നിമിഷം തന്നു. വലിയ കാര്യമൊന്നുമില്ല. പക്ഷേ എനിക്കും എന്റെ ഭാര്യക്കും ഇത് ഭയങ്കര എക്സപീരിയൻസ് ആണ്," മഞ്ഞ് പെയ്യുന്നതും ആസ്വദിച്ച് കൊണ്ട് സഹൽ പറഞ്ഞു.
Also Read: Roberto Carlos Health: ഹൃദയാഘാതം ഉണ്ടായിട്ടില്ല; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആശ്വാസത്തിൽ ആരാധകർ
അറ്റാക്കിങ് മിഡ്ഫീൽഡറായ സഹൽ 2023ൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മോഹൻ ബഗാനിലേക്ക് ചേക്കേറിയത്. 2017ലാണ് സഹൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. മോഹൻ ബഗാനൊപ്പം ഐഎസ്എൽ കിരീടത്തിൽ മുത്തമിടാൻ സഹലിന് സാധിച്ചു.
Read More: Adrian Luna Transfer: കേരള ബ്ലാസ്റ്റേഴ്സ് വിട്ട് അഡ്രിയാൻ ലൂണ; ചേക്കേറൽ വിദേശ ക്ലബിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us