/indian-express-malayalam/media/media_files/uploads/2023/07/Sahal.jpg)
Photo: Facebook/ Kerala Blasters
കൊച്ചി: സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പുതിയ സീസണിൽ താരം ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. കേരള ബ്ലാസ്റ്റേഴ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സഹലിനു പകരമായി പ്രീതം കൊട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നാണ് വിവരം.
കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്. രണ്ടര കോടി രൂപയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ താരത്തിന്റെ പ്രതിഫലം എന്നാണ് വിവരം. 'ഒരായിരം നന്ദി' എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഒരായിരം നന്ദി @sahal_samad! 💛#KBFC#KeralaBlasterspic.twitter.com/eJdX6RmxnM
— Kerala Blasters FC (@KeralaBlasters) July 14, 2023
2018 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമാണ് സഹൽ. ബ്ലാസ്റ്റേഴ്സിനായ 92 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 10 ഗോളുകളും നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.