പ്രമുഖ ക്രിക്കറ്റ് താരം സഹീര്‍ ഖാന് വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. ഇന്നു രാവിലെ ഇരുവരും രെജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
സഹീര്‍ ഖാന്റെ പ്രോസ്പോര്‍ട്ട് ഫിറ്റ്നെസ്സ് സ്റ്റുഡിയോയുടെ ബിസിനെസ്സ് ആന്‍ഡ് മാര്‍ക്കെറ്റിംഗ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാല്‍ദേവ് വിവാഹക്ഷണപത്രികയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
And the madness begins .. tomorrow !!! #bridetobe .. #blessings & more blessings to my gorgeous sister from another mister #weddingbells #zakgetssaked pic.twitter.com/FxVGSXdaV6
— Vidya M Malavade (@vidyaMmalavade) November 22, 2017
വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങൾ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ തന്നെ പറഞ്ഞിരുന്നു.
Read More: സഹീർ ഖാൻ വിവാഹിതനാവുന്നു, വധു ബോളിവുഡ് നടി
ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ക്യാപ്റ്റനാണ് സഹീർ ഖാൻ. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മൽസരങ്ങളും 282 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹർവാൾ എന്ന കഥാപാത്രം സാഗരികയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook