വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും മുംബൈയിൽ ഒരുക്കിയ വിരുന്ന് ബോളിവുഡ് താരങ്ങളെക്കൊണ്ടും ക്രിക്കറ്റ് താരങ്ങളെക്കൊണ്ടും നിറഞ്ഞതായിരുന്നു. വിരുന്നിനെത്തിയ യുവരാജ് സിങ്ങും സഹീർ ഖാന്റെ ഭാര്യ സാഗരിക ഗഡ്കെയും എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

യുവിയും സാഗരികയും ഒരേനിറത്തിലുളള വസ്ത്രമണിഞ്ഞാണ് എത്തിയത്. അപ്രതീക്ഷിതമായി സംഭവിച്ചതാണിത്. ഒരേ നിറത്തിലുളള വസ്ത്രമണിഞ്ഞ ഇരുവരെയും ചേർത്ത് നിർത്തി സഹീർ ഖാൻ ചിത്രമെടുത്തു. സാഗരിക ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇരട്ടകളെ പോലെ എന്നു പറഞ്ഞായിരുന്നു സാഗരിക ചിത്രം പോസ്റ്റ് ചെയ്തത്. മാത്രമല്ല യുവരാജിന്റെ ഭാര്യ ഹേസൽ കീച്ചിനെ ടാഗ് ചെയ്തു ഹേസൽ ഈ സന്ദർഭം മിസ് ചെയ്തുവെന്ന് എഴുതുകയും ചെയ്തു.

സാഗരികയുടെ കമന്റിന് നല്ല ഉഗ്രൻ മറുപടിയാണ് യുവിയുടെ ഭാര്യ നൽകിയത്. സഹീര്‍ ഖാനെ പോലെ തന്നെയുള്ള ഡ്രസ് എനിക്കും ഉണ്ടായിരുന്നെങ്കില്‍ ബാലന്‍സ് ചെയ്യാമായിരുന്നു എന്നായിരുന്നു ഹേസലിന്റെ കമന്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ