/indian-express-malayalam/media/media_files/uploads/2023/06/SAFF-Championship.jpg)
ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തില്‍
India vs Pakistan SAFF Championship 2023 Live Streaming: ഇന്റര്‍കോണ്ടിനെന്റല്‍ കിരീട നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് സാഫ് ചാമ്പ്യന്‍ഷിപ്പിനിറങ്ങും. ചിരവൈരികളായ പാക്കിസ്ഥാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ശ്രീ കണ്ഡീവര സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഫുട്ബോളില്‍ അത്ര കരുത്തരല്ലാത്ത പാക്കിസ്ഥാന്‍ ഇന്ത്യക്ക് വെല്ലുവിളിയാകില്ലെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനെ മികച്ച മാര്‍ജിനില്‍ കീഴടക്കി സാഫ് ചാമ്പ്യന്‍ഷിന് തുടക്കമിടുക എന്ന ലക്ഷ്യമായിരിക്കും സുനില്‍ ഛേത്രിക്കും സംഘത്തിനുമുള്ളത്.
എട്ട് തവണ സാഫ് കിരീടം നേടിയ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. നേപ്പാള്‍, കുവൈത്ത്, പാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ലെബനന്‍, മാല്‍ദീവ്സ്, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ അടങ്ങിയതാണ് ഗ്രൂപ്പ് ബി.
When will India vs Pakistan football match be played? എപ്പോഴാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ആരംഭിക്കുന്നത്?
സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം രാത്രി ഏഴരയ്ക്കാണ് ആരംഭിക്കുന്നത്.
Where will India vs Pakistan football match be broadcast in India? ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം എവിടെ കാണാം?
സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഡിഡി സ്പോര്‍ട്സില്‍ കാണാം.
Where can I live stream India vs Pakistan football match in India? ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഫാന്‍കോഡ് ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.