ലിവര്‍പൂളിന്റേയും സെനഗലിന്റെയും സൂപ്പര്‍ താരമാണ് സാദിയോ മാനെ. ഗോളുകള്‍ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന താരം കളത്തിന് പുറത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മറ്റുള്ളവര്‍ക്ക് മാതൃകയാണ്. എന്തുകൊണ്ടാണ് ആര്‍ഭാട ജീവിതത്തിന് പിന്നാലെ പോകാത്തതെന്ന് മനസ് തുറക്കുകയാണ് മാനെ.
”എനിക്ക് എന്തിനാണ് പത്ത് ഫെറാരികളും 20 ഡയമണ്ട് വാച്ചും രണ്ട് വിമാനവും? ഈ വസ്തുക്കള്‍ എനിക്കും ലോകത്തിനും എന്ത് നല്‍കാനാണ്” താരം ചോദിക്കുന്നു.
”വിശന്ന് നടന്ന കാലമുണ്ട്. പണിയെടുത്താണ് ജീവിച്ചത്. ഒരുപാട് കഷ്ടതകളെ അതിജീവിച്ചു. നഗ്നപാദനായി ഫുട്‌ബോള്‍ കളിച്ചു. വിദ്യാഭ്യാസം അടക്കം പലതും നേടനായില്ല. പക്ഷെ ഇന്ന് ഫുട്‌ബോള്‍ കാരണം എനിക്ക് മറ്റുള്ളവരെ സഹായിക്കാനാകും” താരം പറയുന്നു.
”സ്‌കൂളുകളും സ്റ്റേഡിയങ്ങളും നിര്‍മ്മിക്കുന്നുണ്ട് ഞാന്‍.പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണവും തുണികളും ചെരുപ്പും അടക്കം എല്ലാം നല്‍കുന്നു. കൂടാതെ സെനഗലിലെ ദരിദ്ര മേഖലകളിലെ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 70 യൂറോ വീതം നല്‍കുന്നുണ്ട്. എനിക്ക് ആഡംബര കാറുകളോ വീടുകളോ കാണിക്കേണ്ട. എനിക്ക് ജീവിതം നല്‍കിയതിന്റെ ചെറിയൊരു പങ്കെങ്കിലും എന്റെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചാല്‍ മതി” താരം കൂട്ടിച്ചേര്‍ത്തു.