ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലങ്കൻ താരം സദീര സമരവിക്രമയുടെ മിന്നും പ്രകടനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലും അതിശയിപ്പിച്ചു. സദീരയുടെ ഫീൽഡിങ് കണ്ട കോഹ്‌ലി താരത്തെ അഭിനന്ദിക്കാനും മറന്നില്ല. ഗ്യാലറിയും സദീരയുടെ പ്രകടനത്തെ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

രോഹിത് ശർമ വീശിയടിച്ച ബോൾ ബൗണ്ടറിയിലേക്ക് കടക്കുമായിരുന്നു. പക്ഷേ ഒറ്റക്കൈയ്യിൽ സദീര ബോൾ തടഞ്ഞു. ക്യാച്ചിനായിരുന്നു സദീര ശ്രമിച്ചതെങ്കിലും അതിനു കഴിഞ്ഞില്ല. പക്ഷേ സദീരയുടെ അസാധ്യമായ പ്രകടനം കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു. കമന്റേറ്റർമാർപ്പോലും സദീരയുടെ പ്രകടനത്തെ പുകഴ്ത്തി. ഇന്ത്യൻ ക്യാപ്റ്റൻ ആവട്ടെ ബാറ്റിൽ തന്റെ കൈ തട്ടിയാണ് സദീരയെ പ്രശംസിച്ചത്.

രണ്ടാം ഇന്നിങ്സ് ഇന്ത്യ 5 വിക്കറ്റിന് 409 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (50), ശിഖർ ധവാൻ (69), രോഹിത് ശർമ (50), രോഹിത് ശർമ (50 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി നേടി. ചേതേശ്വർ പൂജാര 49 റൺസ് എടുത്ത് പുറത്തായി. ചേതേശ്വർ പൂജാര 49 റൺസ് എടുത്ത് പുറത്തായി. നാലാം ദിനം ഒൻപതു വിക്കറ്റിന് 356 റൺസെന്ന് നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ ആദ്യ ഇന്നിങ്സ് 163 റൺസ് ലീഡ് വഴങ്ങി 373 ന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ധവാന്റെയും കോഹ്‌ലിയുടെയും രോഹിത്തിന്റെയും കരുത്തിലാണ് ലീഡ് 400 ആക്കി ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ