ക്രിക്കറ്റ് ലോകത്തെ ലിറ്റിൽ മാസ്റ്ററാണ് സച്ചിൻ ടെൻഡുൽക്കർ. പേരിൽ മാത്രമല്ല പൊരുമാറ്റത്തിലും സ്വഭാവത്തിലും കുട്ടിത്തം നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സച്ചിൻ. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന സച്ചിൻ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമൊത്ത് സമയം ചിലവഴിച്ചു.
മുംബൈയ്ക്ക് അടുത്തുള്ള മുംബ്രയിലെ ടിഎംസി സ്കൂളിൽ സ്പാർക്കിങ് ദി ഫ്യൂച്ചർ എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഡിബിഎസ് ബാങ്കാണ് പരിപാടി സംഘടിപ്പിച്ചത്.






ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് മൈതാനങ്ങളിലും പൊതു ഇടങ്ങളിലും സജീവമാണ് ലിറ്റിൽ മാസ്റ്റർ.