Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

ഞാൻ ചെയ്തത് എന്താണെന്ന് കണ്ടോ? ചോദ്യവുമായി സച്ചിന്റെ മകൾ

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് സാറയെ അവസാനമായി കണ്ടത്

സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം ഷെയർ ചെയ്തിരുന്നു. നിമിഷങ്ങൾ കൊണ്ടാണ് ചിത്രം വൈറലായത്. സാറ ചിത്രത്തിനു നൽകിയ അടിക്കുറിപ്പാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഞാൻ ചെയ്തത് എന്താണെന്ന് കണ്ടോയെന്നാണ് ബിരുദദാന ചടങ്ങിലെ ചിത്രം പോസ്റ്റ് ചെയ്ത് സാറ ചോദിച്ചത്.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലാണ് സാറ ബിരുദ പഠനം പൂർത്തിയാക്കിയത്. മെഡിസിൻ ആണ് സാറയുടെ പഠനവിഷയം. സാറയുടെ അമ്മ അഞ്ജലി ഡോക്ടറാണ്. മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി സച്ചിനും ഭാര്യ അഞ്ജലിയും എത്തിയിരുന്നു.

View this post on Instagram

I did what?

A post shared by Sara Tendulkar (@saratendulkar) on

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് സാറയെ അവസാനമായി കണ്ടത്. പൊതുവേ ഇത്തരം പരിപാടികളിലൊന്നും സാറയെ കാണാറില്ല. വളരെ അപൂർവ്വമായേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാറ എത്താറുളളൂ.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് സാറ. രണ്ടു ലക്ഷത്തോളം പേർ സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkars daughter sara tendulkar posts pics of graduation

Next Story
മൈതാനത്തിനൊത്ത നടുവിൽ സ്വീകരണമുറി; ഇതിഹാസ താരത്തിന് വ്യത്യസ്തമായൊരു യാത്രയയപ്പ്
The moderation of comments is automated and not cleared manually by malayalam.indianexpress.com