/indian-express-malayalam/media/media_files/uploads/2018/09/sara.jpg)
സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം ഷെയർ ചെയ്തിരുന്നു. നിമിഷങ്ങൾ കൊണ്ടാണ് ചിത്രം വൈറലായത്. സാറ ചിത്രത്തിനു നൽകിയ അടിക്കുറിപ്പാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഞാൻ ചെയ്തത് എന്താണെന്ന് കണ്ടോയെന്നാണ് ബിരുദദാന ചടങ്ങിലെ ചിത്രം പോസ്റ്റ് ചെയ്ത് സാറ ചോദിച്ചത്.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലാണ് സാറ ബിരുദ പഠനം പൂർത്തിയാക്കിയത്. മെഡിസിൻ ആണ് സാറയുടെ പഠനവിഷയം. സാറയുടെ അമ്മ അഞ്ജലി ഡോക്ടറാണ്. മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി സച്ചിനും ഭാര്യ അഞ്ജലിയും എത്തിയിരുന്നു.
View this post on InstagramA post shared by KarFashionista (@karfashionista) on
മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് സാറയെ അവസാനമായി കണ്ടത്. പൊതുവേ ഇത്തരം പരിപാടികളിലൊന്നും സാറയെ കാണാറില്ല. വളരെ അപൂർവ്വമായേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാറ എത്താറുളളൂ.
ഇൻസ്റ്റഗ്രാമിൽ സജീവമാണ് സാറ. രണ്ടു ലക്ഷത്തോളം പേർ സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.