വനിത ക്രിക്കറ്റിലെ പുത്തൻ താരോദയമാണ് ഇന്ത്യയുടെ സ്‌മൃതി മന്ദാന . ഇംഗ്ലണ്ടിൽ നടക്കുന്ന വനിത ലോകകപ്പിലെ പ്രകടനമാണ് ഈ ഇടങ്കയ്യൻ ബാറ്റ്സ്മാനെ പ്രശസ്തയായിക്കയത്. ഈ കൊച്ചു മിടുക്കിയുടെ 21 പിറന്നാൾ ആയിരുന്നു ഇന്ന്. നിരവധി പ്രമുഖരാണ് മന്ദാനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്നാൽ ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ മന്ദാനയ്ക്ക് നൽകിയ പിറന്നാൾ ആശംസ ഇപ്പോൾ തരംഗമായിരിക്കുകയാണ്.

നിന്റെ മനോഹരമായി പുഞ്ചിരി തുടരട്ടേ എന്നാണ് സച്ചിൻ മന്ദാനയ്ക്ക് നൽകിയ സന്ദേശം. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നിനക്ക് കഴിയട്ടെ എന്നും സച്ചിൻ തന്റെ ട്വിറ്റർ കുറിപ്പിൽ പറയുന്നു.വെടിക്കെട്ട് ബാറ്റിംഗിനപ്പുറം സ്മൃതിയുടെ ആരെയും ആകര്‍ഷിക്കുന്ന ചിരിയും സൗന്ദര്യവുമാണ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. സ്മൃതിയോട് പ്രണയം തോന്നുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ രംഗത്തെത്തിയത്

വനിത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ 90 റൺസാണ് ഓപ്പണറായ മന്ദാന അടിച്ച് കൂട്ടിയത്. കേവലം 72 പന്തിൽ നിന്നാണ് മന്ദാന 90 റൺസ് അടിച്ചു കൂട്ടിയത്. രണ്ടാം മത്സരത്തിൽ കരുത്തരായ വെസ്റ്റൻഡീസിന് എതിരെ 102 റൺസാണ് മന്ദാന നേടിയത്. 104 പന്തുകളിൽ നിന്നാണ് മന്ദാനയുടെ സെഞ്ചുറി നേട്ടം. പിന്നീട് ക്രിക്കറ്റ് ലോകം മന്ദാനയെ വാഴ്ത്തി. മന്ദാനയുടെ ആക്രമണ ശൈലിയെ വിദഗ്ദർ പുകഴ്ത്തി. ചിലർ​ അവളെ ബോളിവുഡ് സുന്ദരികളോടും ഉപമിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് മന്ദാനയ്ക്ക് ഉണ്ടായത്. ആശംസ നേരാൻ മന്ദാനയുടെ പേജിൽ വലിയ തിരക്കാണ് ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook