സച്ചിനും മെസിയും തമ്മിലുള്ള പ്രധാന സാമ്യം അതാണ്; സുരേഷ് റെയ്ന പറയുന്നു

ജെഴ്സി നമ്പറിനപ്പുറവും സാമ്യങ്ങളുള്ള രണ്ട് താരങ്ങളാണ് സച്ചിനും മെസിയുമെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന പറയുന്നത്

Sachin Tendulkar, Lionel Messi, Suresh Raina, സച്ചിൻ ടെണ്ഡുൽക്കർ, ലയണൽ മെസി, സുരേഷ് റെയ്ന, sports news, ie malayalm, ഐഇ മലയാളം

ലോകം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളാണ് സച്ചിൻ ടെണ്ഡഉൽക്കറും ലയണൽ മെസിയും. അവരുടേതായ കളിയിൽ മികവ് തെളിയിച്ച ഇതിഹാസങ്ങൾ. ലോറൻസ് പുരസ്കാരവുമായി വിരമിക്കലിന് ശേഷവും ക്രിക്കറ്റിനും കായിക ലോകത്തിനും താന്നിലെ പ്രതിഭ എന്തായിരുന്നു എന്ന് തെളിയിച്ചപ്പോൾ തന്റെ ആറാം ബാലൻ ദി ഓഡ പുരസ്കാര നേട്ടത്തിലൂടെ മെസിയും തിളങ്ങി. കളത്തിൽ പത്താം നനമ്പർ ജെഴ്സിയണിയുന്ന താരങ്ങൾ അവരവരുടെ രാജ്യങ്ങളിൽ ദൈവതുല്ല്യമായി തന്നെ ആരാധിക്കപ്പെടുന്നു.

എന്നാൽ ജെഴ്സി നമ്പറിനപ്പുറവും സാമ്യങ്ങളുള്ള രണ്ട് താരങ്ങളാണ് സച്ചിനും മെസിയുമെന്ന് ഇന്ത്യൻ താരം സുരേഷ് റെയ്ന പറയുന്നത്. ഖലീജ് ടൈംസിന് നൽകിയ തത്സമയ സംവാദത്തിനിടെയായിരുന്നു റെയ്ന ഇതിഹാസങ്ങളെക്കുറിച്ച് വാചാലനായത്. അവരവരുടെ മേഖലകളിൽ ആധിപത്യം തുടരുമ്പോഴും വിനയം കാത്തുസൂക്ഷിച്ചവരാണ് രണ്ട് താരങ്ങളുമെന്ന് റെയ്ന പറയുന്നു.

Also Read: വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയണോ, ജസ്‌പ്രീത് ബുംറയെ നേരിടണോ? എലിസ് പെറിയുടെ മറുപടി

“ഞാൻ മെസ്സിയുടെ വലിയ ആരാധകനാണ്. ഭൂമിയോളം വിനയമുള്ളയാൾ, ചുറ്റുമുള്ള ആളുകളെ പരിപാലിക്കുമ്പോൾ സച്ചിനും മെസ്സിയും വളരെ ശ്രദ്ധാലുക്കളാണ്, കാരണം കായികരംഗത്ത് നിങ്ങൾ ശരിക്കും വിനയാന്വിതനായിരിക്കണം, ”റെയ്ന പറഞ്ഞു.

Also Read: കോവിഡ്-19 കരിയറിനെ തന്നെ ബാധിച്ചേക്കാവുന്ന നാല് താരങ്ങൾ

2011 ലെ ലോകകപ്പ് ക്യാമ്പിലെ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിൽ ടീമിന്റെ രണ്ടാമത്തെ പരിശീലകനെപ്പോലെ സച്ചിൻ ഇന്ത്യൻ ടീമിന് മാർഗ്ഗ നിർദേശങ്ങൾ നൽകിയെന്നും റെയ്ന പറഞ്ഞു. അങ്ങനെയാണ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം 28 വർഷത്തിന് ശേഷം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sachin tendulkar vs lionel messi suresh raina notes the similarity between the masters

Next Story
വിരാട് കോഹ്‌ലിക്കെതിരെ പന്തെറിയണോ, ജസ്‌പ്രീത് ബുംറയെ നേരിടണോ? എലിസ് പെറിയുടെ മറുപടിEllyse Perry, എല്ലിസ് പെറി, Virat Kohli, വിരാട് കോഹ്‌ലി, Jasprit Bumrah, ജസ്പ്രീത് ബുംറ, cricket, ക്രിക്കറ്റ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com