scorecardresearch

കശ്മീരി വില്ലോ ബാറ്റ് ഫാക്ടറിയിൽ കുടുംബ സമേതമെത്തി സച്ചിൻ; ചിത്രങ്ങൾ വൈറലാകുന്നു

ഭാര്യ അഞ്ജലിക്കും മകൾ സാറ ടെണ്ടുൽക്കറിനുമൊപ്പമാണ് സച്ചിനെത്തിയത്. സാറയും അഞ്ജലിയും കശ്മീരി വില്ലോ ബാറ്റുകളുമായി സച്ചിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

ഭാര്യ അഞ്ജലിക്കും മകൾ സാറ ടെണ്ടുൽക്കറിനുമൊപ്പമാണ് സച്ചിനെത്തിയത്. സാറയും അഞ്ജലിയും കശ്മീരി വില്ലോ ബാറ്റുകളുമായി സച്ചിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

author-image
Sports Desk
New Update
sachin tendulkar | kashmir willow bat

കശ്മീരിലെ പുൽവാമ ജില്ലയിലെ കശ്മീരി വില്ലോ ബാറ്റ് നിർമ്മാണ യൂണിറ്റ് സന്ദർശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കുടുംബവും (ഫോട്ടോ: X/ ANI)

പുൽവാമ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ കശ്മീരി വില്ലോ ബാറ്റ് നിർമ്മാണ യൂണിറ്റ് സന്ദർശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ശനിയാഴ്ച കശ്മീരിലേക്കുള്ള തൻ്റെ സ്വകാര്യ യാത്രയ്ക്കിയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കുടുംബ സമേതം പുൽവാമയിലെ ബാറ്റ് നിർമ്മാണ ഫാക്ടറിയായ എംജെ സ്പോർട്സിലെത്തിയത്. ഭാര്യ അഞ്ജലിക്കും മകൾ സാറ ടെണ്ടുൽക്കറിനുമൊപ്പമാണ് സച്ചിനെത്തിയത്. സാറയും അഞ്ജലിയും കശ്മീരി വില്ലോ ബാറ്റുകളുമായി സച്ചിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

Advertisment

കശ്മീരി വില്ലോ മരത്തിൽ നിന്നും ഗുണമേന്മയേറിയ ക്രിക്കറ്റ് ബാറ്റുകൾ നിർമ്മിക്കുന്നതിനായി പ്രാദേശിക യൂണിറ്റ് സ്വീകരിക്കുന്ന നടപടിക്രമങ്ങളിൽ സച്ചിൻ അതീവ താൽപ്പര്യം പ്രകടിപ്പിച്ചു. കശ്മീരിലെ ബാറ്റ് വ്യവസായത്തെ കുറിച്ച് നിർമ്മാതാക്കൾ അദ്ദേഹത്തെ വിവരിച്ചു. നിർമ്മാണഘട്ടത്തിന്റെ അവസാനത്തിൽ ബാറ്റിൽ ദൃഢത വരുത്തുന്നതിനായി ചെയ്യുന്ന പ്രക്രിയകളും സച്ചിൻ പരിശോധിച്ചു. സീസൺ ചെയ്ത ബാറ്റിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ ബാറ്റിൽ സൂപ്പർ താരം മുട്ടിനോക്കുന്നതും കാണാമായിരുന്നു.

Advertisment

ഇതിന് ശേഷം സച്ചിൻ നാട്ടുകാരോട് അടുത്തിടപഴകുകയും, സെൽഫിക്ക് പോസ് ചെയ്യുകയും, സ്പെഷ്യൽ കശ്മീരി ചായ ആസ്വദിക്കുകയും ചെയ്തു. കശ്മീരി വില്ലോ ബാറ്റ് ഫാക്ടറിയിലെ ജീവനക്കാർക്കൊപ്പം ബാറ്റേന്തി നിൽക്കുന്ന സാറയുടേയും അഞ്ജലിയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. "സച്ചിൻ കശ്മീർ വില്ലോയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഞങ്ങളുടെ ബ്രാൻഡ് മൂല്യം കൂട്ടി. നിർമ്മാതാക്കളും ബാറ്റുകളുമൊത്തുള്ള ഇതിഹാസ ക്രിക്കറ്റ് താരത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ കശ്മീരിലെ ബാറ്റ് വ്യവസായത്തിൽ സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നു,” നിർമ്മാതാവായ നസീർ ഖാൻ പറഞ്ഞു.

19-ാം നൂറ്റാണ്ടിൽ കശ്മീരിലെ സെറ്റിൽമെൻ്റ് കമ്മീഷണർ സർ വാൾട്ടർ ആർ. ലോറൻസും, ജമ്മു കശ്മീർ വനംവകുപ്പിൻ്റെ ആദ്യ മേധാവി ജെ.സി. മാക് ഡോണലും ചേർന്നാണ് ആദ്യത്തെ 'കശ്മീരി ഇംഗ്ലീഷ് വില്ലോ' ബാറ്റ് അവതരിപ്പിച്ചത്. കശ്മീരിലെ ബാറ്റ് വ്യവസായം ഇതിനോടകം 1300 കോടി രൂപയുടെ വ്യവസായം നടത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഈ ബാറ്റ് വിതരണം ചെയ്യാറുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം കശ്മീരിൽ പ്രതിവർഷം 1.5 ദശലക്ഷം ബാറ്റുകളാണ് നിർമ്മിക്കപ്പെടുന്നത്.

"ക്രിക്കറ്റിൻ്റെ ദൈവം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ അവന്തിപോറയിലെ ചെർസൂവിലുള്ള ക്രിക്കറ്റ് ബാറ്റ് ഫാക്ടറി സന്ദർശിച്ചു. കശ്മീർ വില്ലോ ബാറ്റുകൾക്ക് ഇത് സുവർണ്ണ ദിനമാണ്,” പുൽവാമ ഡെപ്യൂട്ടി കമ്മീഷണർ ബഷാരത് ഖയൂം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഫെബ്രുവരി 20 മുതൽ ഗുൽമാർഗിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ വിൻ്റർ ഗെയിംസിലും സച്ചിൻ മുഖ്യാതിഥിയായി പങ്കെടുക്കും. “പ്രമുഖരായ പല കായിക താരങ്ങളും ഗെയിമുകളിൽ മത്സരിക്കും. നിങ്ങളെല്ലാവരും കായികയിനങ്ങൾ ആസ്വദിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. താരങ്ങൾ ഓർക്കാൻ പറ്റുന്ന പ്രകടനങ്ങൾ സൃഷ്ടിക്കാനായി മത്സരിക്കണം.  സ്‌പോർട്‌സ് ജീവിതത്തിൽ ഒരുപാട് പഠിപ്പിക്കുന്ന ഒന്നാണ്," സച്ചിൻ പറഞ്ഞു. അനന്തനാഗിലെ മാർത്താണ്ഡ ക്ഷേത്രത്തിലും സച്ചിനും കുടുംബവും ദർശനം നടത്തി.

ഫെബ്രുവരി 16ന് സച്ചിനും കുടുംബവും താജ് മഹലും സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡയയിൽ പങ്കുവച്ചിരുന്നു.

Read More

Indian Cricket Team Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: