scorecardresearch
Latest News

പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥനയുമായി ജന്മദിനത്തിൽ സച്ചിൻ; വീഡിയോ

കോവിഡ് ബാധിതനായി 21 ദിവസം ക്വാറന്റൈനിൽ ആയിരുന്നപ്പോൾ തന്നെ പരിചരിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സച്ചിൻ വിഡിയോയിൽ നന്ദി അറിയിച്ചു

തനിക്ക് 48മത് ജന്മദിനത്തിൽ ആശംസകളറിയിച്ചവർക്ക് നന്ദി അറിയിച്ച് മുൻ ഇന്ത്യൻ ബാറ്റ്‌സ്‍മാൻ സച്ചിൻ ടെണ്ടുൽകർ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സച്ചിൻ ആരാധകർക്കും സുഹൃത്തുകൾക്കും നന്ദി പറഞ്ഞത്.

കോവിഡ് ബാധിതനായി 21 ദിവസം ക്വാറന്റൈനിൽ ആയിരുന്നപ്പോൾ തന്നെ പരിചരിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സച്ചിൻ വിഡിയോയിൽ നന്ദി അറിയിച്ചു. രോഗ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കോവിഡ് വന്ന് ഭേദമായവരോട് കോവിഡ് ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്യാനും സച്ചിൻ വിഡിയോയിൽ പറഞ്ഞു.

“കഴിഞ്ഞ വർഷം ഞാനൊരു പ്ലാസ്മ ഡൊണേഷൻ സെന്റർ ഉത്ഘാടനം ചെയ്തിരുന്നു. ഇത് ആയിരുന്നു അവരുടെ സന്ദേശം, പ്ലാസ്മ കൃത്യ സമയത്ത് നൽകുകയാണെങ്കിൽ രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയും. എനിക്ക് അനുവദിനീയമാകുമ്പോൾ ഞാൻ ദാനം ചെയ്യും. ഇതു സംബന്ധിച്ച് ഞാൻ ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ട്. അതുപോലെ അനുവദിനീയമാകുമ്പോൾ ഞാൻ രക്തവും ദാനം ചെയ്യും.” സച്ചിൻ വിഡിയോയിൽ പറഞ്ഞു. ഈ മാസം തുടക്കത്തിലാണ് സച്ചിനെ കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിരാട് കോഹ്‌ലിയും, സേവാഗും, യുവരാജ് സിങും ഉൾപ്പടെ നിരവധി താരങ്ങളാണ് ഇന്ന് സച്ചിന് ജന്മദിനാശംസകളുമായി എത്തിയത്. സച്ചിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള ട്വീറ്റുകൾ ഇന്ന് ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു.

കഴിഞ്ഞ മാസം സച്ചിൻ നായകനായ ഇന്ത്യൻ ലെജന്ഡ്സ് ടീം റോഡ് സേഫ്റ്റി സീരിസിൽ കപ്പ് നേടിയിരുന്നു. അന്ന് സച്ചിനൊപ്പം ടീമിൽ ഉണ്ടായിരുന്ന സഹതാരങ്ങളായ യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, സുബ്രമണ്യൻ ബദ്രിനാഥ് എന്നിവരും കോവിഡ് ബാധിതരായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sachin tendulkar urges covid 19 recovered people to donate plasma on his birthday

Best of Express