scorecardresearch

ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ പുതിയ റോള്‍ ആസ്വദിക്കൂ; രഹാനെയോട് സച്ചിന്‍

ഇന്ത്യൻ മുൻതാരം ഹർഭജൻ സിങ്ങാണ് രഹാനെ അച്ഛനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്

ഇന്ത്യൻ മുൻതാരം ഹർഭജൻ സിങ്ങാണ് രഹാനെ അച്ഛനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്

author-image
Sports Desk
New Update
ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ പുതിയ റോള്‍ ആസ്വദിക്കൂ; രഹാനെയോട് സച്ചിന്‍

മുംബൈ: അജിങ്ക്യ രഹാനെയുടെ അച്ഛന്‍ വേഷത്തിന് വേറിട്ട രീതിയില്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെയാണ് അജിങ്ക്യ രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായത്. നിരവധി താരങ്ങളാണ് രഹാനെയ്‌ക്കും ഭാര്യ രാധികയ്‌ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. അതിനിടയിലാണ് ഏറെ രസകരമായി സച്ചിന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് സച്ചിന്‍ രഹാനെയ്ക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

Advertisment

"രാധികയ്ക്കും അജിങ്ക്യക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കളാക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ചമാന്റെ പുതിയ റോള്‍ ആസ്വദിക്കൂ"-രഹാനെ‌യ്‌ക്ക് ആശംസകൾ നേർന്നുകൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. നർമ്മം കലർന്ന സച്ചിന്റെ ട്വീറ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഭാര്യ രാധികയ്‌ക്കൊപ്പം കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം രഹാനെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ ജനന സമയത്ത് രഹാനെയ്ക്ക് അവിടെയുണ്ടാകാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി വിശാഖപട്ടണത്തായിരുന്നു താരം. മത്സരശേഷം രഹാനെ കുഞ്ഞിനെ കാണാൻ പോകുകയായിരുന്നു.

Advertisment

ഇന്ത്യൻ മുൻതാരം ഹർഭജൻ സിങ്ങാണ് രഹാനെ അച്ഛനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രഹാനെയ്ക്ക് ആശംസകൾ നേർന്ന ഹർഭജൻ, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് താൻ അച്ഛനാകാൻ പോകുന്ന വിവരം രഹാനെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2014 ലാണ് ബാല്യകാല സുഹൃത്തായ രാധികയെ രഹാനെ വിവാഹം കഴിച്ചത്.

Ajinkya Rahane Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: